ദേശീയപാതയിലെ ഗതാഗതക്കുരുക്കില്‍ ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കാന്‍ ഓടുന്ന പോലീസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പാലക്കാട് മുട്ടിക്കുളങ്ങര എ.ആര്. ക്യാമ്പിലെ പോലീസുകാരന് മണികണ്ഠനാണ് സാമൂഹികമാധ്യമങ്ങളില്‍ താരമായിരിക്കുന്നത്. പാലക്കാട് കോട്ടായി സ്വദേശിയായ ഈ 33-കാരന് മൂന്നുമാസംമുന്‍പാണ് പോലീസില്‍ ചേര്‍ന്നത്.
തൃശ്ശൂരില്‍ നിന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സിലെ ഡ്രൈവറാണ് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ജില്ലാ പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും മണികണ്ഠന്റെ ഓട്ടം പങ്കുവെച്ചിട്ടുണ്ട്.ദേശീയപാതയില്‍ ദിനംപ്രതി 20 ലേറെ ആംബുലന്‍സുകള്‍ക്കാണ് മണികണ്ഠന് വഴിയൊരുക്കുന്നത്.