മസ്സാജിനെത്തിയ യുവതിയ പീഡിപ്പിക്കാൻ ശ്രമിച്ച ഷെമീർ തലശ്ശേരിയിലെ മയക്കുമരുന്ന് മാഫിയ തലവൻ..?

സലൂണിൽ തല മസ്സാജ് ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സലൂൺ ഉടമയെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ച് തലശ്ശേരി പോലീസ്. തലശ്ശേരി നഗരത്തിൽ എ.വി.കെ.നായർ റോഡിലെ എക്ലിപ്സ് സലൂൺ ഉടമ കണ്ണൂർ താണ സ്വദേശി ഷമീറിനെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. രാത്രിയിൽ ഹെയർ മസാജിന് എത്തിയ യുവതിയെ ഇയാൾ ലൈം​ഗീക ഉദേശത്തോടെ കയറി പിടിക്കുകയായിരുന്നു. ഉടനടി യുവതി വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സലൂണിലെത്തി ഷെമീറിനെ കസ്റ്റഡിയിൽ എടുത്തു. പിന്നാലെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തെങ്കിലും പ്രതി രണ്ട് ദിവസം കൊണ്ട് ഉപാധികളോടെ ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.

അതേസമയം, സ്പയുടെ മറവിൽ ഇയാൾ വ്യാപകമായി ലഹരിവില്പന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്പായിൽ എത്തുന്നസ്ത്രീകളെ വശീകരിച്ച് ഉന്നതർക്ക് എത്തിച്ചതായും ഇയാൾക്കെതിരെ ആരോപണം ഉണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ജീവനക്കാരെ ലഹരിക്കടത്തിനും വിൽപ്പനയ്ക്കും ഉൾപ്പടെ പല രീതിയിലും ഇയാൾ ഉപയോഗിക്കുന്നതായും നാട്ടുകാർ പറയുന്നു. ഇതേതുടർന്ന് തലശ്ശേരിയിലെ സ്പാകളിൽ മയക്കുമരുന്ന് കച്ചവടം നടക്കുന്നുണ്ടോ എന്നും ലഹരി വസ്തുക്കളുടെ ഉറവിടം എവിയാണെന്നത് സംബന്ധിച്ചും രഹസ്യാന്വേഷണ വിഭാഗം അന്വേഷണവും ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *