വീണ്ടും കേന്ദ്ര ദൗത്യവുമായി വിദേശത്തേക്ക് പോകാനിരിക്കുന്ന ശശി തരൂരിനെതിരെ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.തരൂർ ലക്ഷ്മണ രേഖ ലംഘിച്ചാൽ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ്സ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ്.52 വെട്ടുന്ന പാർട്ടി അല്ല.കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം വിദേശ യാത്ര നടത്തുന്നത് നല്ല കാര്യമാണ്. എന്നാൽ ലക്ഷ്മണ രേഖ ലംഘിച്ചാൽ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
52 വെട്ടുന്ന പാർട്ടി അല്ല; കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം വിദേശ യാത്ര നടത്തുന്നത് നല്ല കാര്യം; എന്നാൽ തരൂർ ലക്ഷ്മണ രേഖ ലംഘിക്കരുത്; കെ സി വേണുഗോപാൽ
