കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ ജനപ്രീതി നേടിയ ഒരു ഡയറ്റിങ് മാര്‍ഗ്ഗമാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്. ദിവസത്തിന്റെ ഒരു നിശ്ചിത സമയത്ത് മാത്രം കഴിച്ച് ശേഷിക്കുന്ന സമയം ഉപവാസമിരിക്കുന്ന രീതിയാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്. ഇടിവിട്ടുള്ള ഈ ഉപവാസ മാര്‍ഗം ഭാരം കുറയ്ക്കാനൊക്കെ സഹായകമാണെന്നുള്ളതില് തര്‍ക്കമില്ല. പ്രമേഹം, ശരീരത്തിലെ നീര്‍ക്കെട്ട് എന്നിവയുടെ സാധ്യത കുറച്ച് ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനത്തെ ഈ ഉപവാസം ഊര്ജ്ജിതപ്പെടുത്തുമെന്നതും ശരി. ചിലതരം അര്‍ബുദങ്ങളുടെ വരെ സാധ്യത ഇത് കൊണ്ട് കുറയുമെന്നും കരുതപ്പെടുന്നു. എന്നാല്‍ ഇതിന് ചില പാര്‍ശ്വഫലങ്ങളുള്ളതും അറിയാതെ പോകരുത്.
വിശപ്പും ചില പ്രത്യേകതരം ഭക്ഷണങ്ങളോടുള്ള ആര്‍ത്തിയും വര്‍ധിപ്പിക്കാന്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ഇടയാക്കാം. ഡയറ്റിങ് പ്ലാനില്‍ ദീര്‍ഘനാള്‍ തുടരാന്‍ ഇത് മൂലം സാധിക്കാതെ വന്നേക്കാം. ഭക്ഷണരീതിയിലെ മാറ്റവും നിര്‍ജലീകരണവും ചിലപ്പോള്‍ തലവേദനയ്ക്ക് വഴി വച്ചേക്കാം. രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ ഉണ്ടാകുന്ന വ്യതിയാനവും ഈ തലവേദനയ്ക്ക് പിന്നിലുണ്ടാകാം. കുറഞ്ഞ ഊര്‍ജ്ജത്തിന്റെ തോത് തുടക്കത്തില്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് പിന്തുടരുന്നവര്‍ക്ക് അമിതമായ ക്ഷീണവും തീരെ ഊര്‍ജ്ജമില്ലാത്ത അവസ്ഥയും അനുഭവപ്പെടാം. ശരീരം ഈ ഉപവാസത്തോട് പൊരുത്തപ്പെടും വരെ ഇത് തുടരാം.
വിശപ്പ് മൂഡിനെ ബാധിക്കുന്നത് ചിലരില്‍ അനാവശ്യമായ ദേഷ്യം പോലുള്ള വികാരങ്ങള്‍ ഉണ്ടാക്കാം. ദഹനപ്രശ്നങ്ങള്‍ ഭക്ഷണത്തിന്റെ സമയത്തിലും രീതിയിലും വരുന്ന മാറ്റം സാധാരണ ഗതിയിലുള്ള ദഹനപ്രക്രിയയെ താറുമാറാക്കാം. ഇത് വയര്‍ കമ്പനം, ഗ്യാസ്, അസ്വസ്ഥത എന്നിവയിലേക്ക് നയിക്കാം.പോഷണത്തിലെ അഭാവം ഉപവാസം ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ അവശ്യ പോഷണങ്ങള്‍ ശരീരത്തിന് ലഭിക്കാത്ത അവസ്ഥയുണ്ടാകാം. ഇത് മറ്റ് പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കാം. ഇത്തരം പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും ഇടവിട്ടുള്ള ഉപവാസത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍ സഹായിക്കും.
