ചൂടില്‍ നിന്ന് രക്ഷതേടിയും അല്ലാതെയും പാമ്പ് ഉള്‍പ്പെടെയുള്ള ഇഴജന്തുക്കള്‍ വീടുനുള്ളില്‍ കയറുന്നത് ഇക്കാലത്തെ ആശങ്കയാണ്. വേനല്‍ കടുത്തതോടെ പാമ്പുകള്‍ മാളംവിട്ട് പുറത്തിറങ്ങുന്നത് കൂടിയിട്ടുണ്ട്. ഇവ അധികമായി വീടുകളില്‍ എത്തുന്നില്ലെങ്കിലും പരിസരത്തെ തണുത്ത പ്രദേശങ്ങളില്‍ എത്താനുള്ള സാധ്യത ഏറെയാണ്. പാമ്പുകള്‍ ശീതരക്ത ജീവികളാണ്. അന്തരീക്ഷത്തില്‍ ചൂട് കൂടുമ്പോള്‍ തണുപ്പും നനവുമുള്ള സ്ഥലങ്ങള്‍ തേടി അവ പുറത്തിറങ്ങും.വീടിനോട് ചേര്‍ന്നുള്ള ചെടിച്ചട്ടികള്‍, ബാത്‌റൂമുകള്‍, തറയോടുകള്‍ക്കിടയിലെ വിടവുകള്‍, വീടിനുള്ളിലെ നനവുള്ള ഭാഗങ്ങള്‍ എന്നിവ പാമ്പുകള്‍ താവളമാക്കാന്‍ സാധ്യതയുണ്ട്.ഉറങ്ങിക്കിടന്ന കുട്ടിക്ക് അടക്കം സംസ്ഥാനത്ത് അടുത്തിടെ പാമ്പ് കടിയേറ്റ വാര്‍ത്തകള്‍ ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
വീടുകളിൽ പാലിക്കേണ്ട ജാഗ്രത നിർദേശങ്ങൾ
.വീടിനുള്ളില്‍ പാമ്പ് കയറാനുള്ള സാധ്യത കുറയ്ക്കാന്‍ വാതിലുകളും ജനലുകളും അടച്ചിടുക; വിടവുകള്‍ അടക്കുക
.വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക.
.നിലത്ത് കിടന്ന് ഉറങ്ങുന്നത് ഒഴിവാക്കി കിടക്കകള്‍ ഉപയോഗിക്കുക.
· കൊതുക് വല ഉപയോഗിക്കുന്നത് അധിക സംരക്ഷണം നല്‍കും.
.വീടിനും പരിസരത്തിനും ചുറ്റുമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുക
· വീടിനോട് ചേര്‍ന്ന് വിറക്, തൊണ്ട്, ചിരട്ട, തുണികള്‍ തുടങ്ങിയവയൊന്നും കൂട്ടി വയ്ക്കരുത് .
.പുല്ലും കുറ്റിച്ചെടികളും വെട്ടി വൃത്തിയായി സൂക്ഷിക്കുക
.വീടിനോട് സമീപത്തുള്ള മാളങ്ങളെല്ലാം അടയ്ക്കുക
.രാത്രിയില്‍ വീടിനുള്ളിലും പുറത്തും മതിയായ വെളിച്ചം ഉറപ്പാക്കുക.
.സന്ധ്യ സമയത്തും രാത്രി സമയങ്ങളിലും പുറത്തേക്ക് പോകുമ്പോള്‍ ടോര്‍ച്ച് ഉപയോഗിക്കുക
.കരിയിലകളിലൂടെയും കുറ്റിച്ചെടികളിലൂടെയും നടക്കാന്‍ ശ്രമിക്കരുത്
.ഉറങ്ങുന്നതിന് മുമ്പ് കിടക്കയും പുതപ്പും സുരക്ഷിതമാണെന്ന് ഉറപ്പാക്കുക
.ചെരുപ്പ്, വസ്ത്രങ്ങള്‍, ബാഗ്, ഹെല്‍മറ്റ്, വാഹനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതിന് മുമ്പ് പരിശോധിക്കുക .പാമ്പിനെ കണ്ടാല്‍ അതിനെ പിടിക്കാന്‍ ശ്രമിക്കാതെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക. ഏറ്റവും അടുത്തുള്ള സ്‌നേക്ക് റെസ്‌ക്യുവേഴ്‌സിനെ ലഭിക്കാന്‍ വനം വകുപ്പിന്റെ സര്‍പ്പ ആപ്പ് സഹായിക്കും
