ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പ്രശംസിച്ച് യുഎസ്. യുഎസ് എംബസിയുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച സന്ദേശത്തിലാണ് പ്രധാനമന്ത്രിയെയും ഭാരതത്തെയും പുകഴ്‌ത്തികൊണ്ടുള്ള പരാമർശം…….ലോകത്തിലെ ഏറ്റവും പുരാതനമായ നാഗരികതകളിൽ ഒന്നിന്റെ ആസ്ഥാനമാണ് ഭാരതം. അതിശയിപ്പിക്കുന്ന രാജ്യവും ഇൻഡോ-പസഫിക് മേഖലയിലെ അമേരിക്കയുടെ പ്രധാനപങ്കാളിയുമാണ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ഞങ്ങൾക്ക് വലിയ സുഹൃത്താണ്”- എന്നാണ് സന്ദേശം……
ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുന്നതിനായി കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഫോണിൽ സംസാരിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിനെ കുറിച്ച് ഇരുവരും ചർച്ച നടത്തി. ഒക്ടോബറിന് ശേഷമുള്ള നേതാക്കളുടെ ആദ്യ ചർച്ചയായിരുന്നു
മോദി വലിയ സുഹൃത്ത്, ഭാരതം ഏറ്റവും പുരാതനമായ രാജ്യം”; സർപ്രൈസ് സന്ദേശവുമായി ട്രംപ്
