ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ കരുത്തുറ്റ ‘ബാഹുബലി’ റോക്കറ്റ്. ഐഎസ്ആർഒയുടെ അതിശക്തനായ ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (LVM3) ബുധനാഴ്ച രാവിലെ എട്ടാമത്തെ ദൗത്യത്തിലേക്ക് കുതിച്ചു. ഇത്തവണ യുഎസ് ഇന്നൊവേറ്ററായ എഎസ്ടി സ്‌പെയ്‌സ് മൊബൈലിന്റെ അടുത്ത തലമുറ ആശയവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് 6 ആണ് വഹിക്കുന്നത്. പ്രത്യേക ഉപകരണങ്ങളൊന്നും കൂടാതെ, ബഹിരാകാശത്തുനിന്ന് നേരിട്ട് സാധാരണ സ്മാർട്ട്ഫോണുകളിലേക്ക് ബ്രോഡ്‌ബാൻഡ് എത്തിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം.ദൗത്യത്തിന്റെ കൗണ്ട് ഡൗൺ ചൊവ്വാഴ്ച രാവിലെ തുടങ്ങിയിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് ബുധനാഴ്ച രാവിലെ 8.24-നായിരുന്നു വിക്ഷേപണം.
ചരിത്രനിമിഷം, മാർക്ക്-3 വിക്ഷേപണം വിജയം; ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിച്ച് ഇന്ത്യ
