സത്യപ്രതിജ്ഞാ ചടങ്ങിനെ രാഷ്ട്രീയവൽക്കരിക്കാനും മതപരമായ വിഷയമാക്കി മാറ്റാനുമാണ് ശ്രമം;മുഹമ്മദ് റിയാസ്,

വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി മുഹമ്മദ് റിയാസ്. സത്യപ്രതിജ്ഞാ ചടങ്ങിനെ രാഷ്ട്രീയവൽക്കരിക്കാനും മതപരമായ വിഷയമാക്കി മാറ്റാനുമാണ് ശ്രമം നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

എൽ.ഡി.എഫ് സർക്കാരായിരുന്നുവെങ്കിൽ വന്ദേമാതരം ആറു വരികളും ആലപിക്കില്ലായിരുന്നു. വേദിയിൽ ഇരിക്കുന്നതു ഉൾപ്പെടെയുള്ള ചട്ടങ്ങൾ സത്യപ്രതിജ്ഞയിൽ ഒഴിവാക്കിയിരുന്നുവെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു വിഷയത്തിൽ സി.പി.ഐയും കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഇന്ത്യയുടെ ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കാൻ സാധ്യതയുള്ള ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.ഐ നേതൃത്വം വ്യക്തമാക്കി. ഭാഗങ്ങൾ ഒഴിവാക്കണമെന്നത് കോൺഗ്രസ് നേരത്തെ എടുത്ത തീരുമാനമായിരുന്നുവെന്നും സി.പി.ഐ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *