ആലപ്പുഴ കായംകുളത്ത് വയോധികയെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടല്ലൂർ സ്വദേശിയായ തങ്കമ്മയുടെ (80) മൃതദേഹമാണ് കനകക്കുന്ന് ജെട്ടിക്ക് സമീപം ഇന്ന് പുലർച്ചെ നാട്ടുകാർ കാണുന്നത്. ഇന്നലെ മുതൽ ഇവരെ കാണാനില്ലെന്ന് കനകക്കുന്ന് പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും ചേർന്ന് മൃതദേഹം കരയ്ക്കെടുത്തു.
കഴുത്തിൽ കയർ കുരുക്കി കല്ലുകെട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കൂടാതെ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലാത്തതും മരണത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. കൊലപാതകം നടന്നതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കനകക്കുന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
