നമ്മൾ ഉറങ്ങുമ്പോഴും നമ്മുടെ അതിർത്തികൾ കാക്കുന്ന സൈനികരെക്കുറിച്ച് നമുക്കറിയാം. എന്നാൽ ഇനി ശത്രുരാജ്യങ്ങൾ ഒന്ന് ഉറങ്ങാൻ പോലും ഭയപ്പെടുന്ന ഒരു കാലം വരികയാണ്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ജാതകം തന്നെ തിരുത്തിക്കുറിക്കാൻ പോകുന്ന ഒരു ‘മാസ്റ്റർ പ്ലാൻ’ മോദി സർക്കാർ തയ്യാറാക്കി കഴിഞ്ഞു. ₹90,000 കോടി രൂപയുടെ ഒരു വമ്പൻ അന്തർവാഹിനി കരാർ! ജർമ്മനിയുമായി ചേർന്ന് ഇന്ത്യ നടത്തുന്ന ഈ നീക്കം എന്താണ്? എന്തുകൊണ്ടാണ് ഇതിനെ ‘സമുദ്ര വിപ്ലവം’ എന്ന് വിളിക്കുന്നത്? നോക്കാം…”അന്തർവാഹിനികൾ നിർമ്മിക്കാൻ പോകുന്നു. ജർമ്മൻ നാവിക ഭീമനായ ‘തൈസെൻക്രൂപ്പ്’ ആണ് സാങ്കേതികവിദ്യ നൽകുന്നത്. നിർമ്മാണം നടക്കുന്നത് നമ്മുടെ മുംബൈയിലെ മസഗൺ ഡോക്കിലും. കഴിഞ്ഞ. ദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ജർമ്മനി സന്ദർശിച്ചതോടെ ഇതിന്റെ അവസാന വട്ട ഒരുക്കങ്ങളും പൂർത്തിയായി. അടുത്ത 90 ദിവസത്തിനുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം വരും.”
ഇവിടെയാണ് യഥാർത്ഥ കളി ഇരിക്കുന്നത്. ഈ അന്തർവാഹിനികൾക്ക് ഒരു പേരുണ്ട് – ‘സൈലന്റ് കില്ലേഴ്‌സ്’. ഇതിലെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ AIP ടെക്നോളജിയാണ്. സാധാരണ. അന്തർ വഹിനികൾക്ക് ചാർജ് ചെയ്യാൻ ഇടയ്ക്കിടെ വെള്ളത്തിന് മുകളിൽ വരേണ്ടി വരും. അപ്പോൾ ശത്രുക്കൾക്ക് അവയെ കണ്ടുപിടിക്കാൻ എളുപ്പമാണ്. എന്നാൽ ഈ ജർമ്മൻ ടെക്നോളജി ഉപയോഗിച്ചാൽ രണ്ടാഴ്ചയോളം പൊങ്ങിവരാതെ വെള്ളത്തിനടിയിൽ തന്നെ പതുങ്ങിയിരിക്കാൻ പറ്റും. ശത്രുവിന്റെ കപ്പൽ അടുത്തെത്തുമ്പോൾ അറിയിക്കാതെ തന്നെ പണി കൊടുക്കാൻ ഇതിന് സാധിക്കും!”
എന്തിനാണ് ഇപ്പോൾ ഇത്രയും വലിയ തുക മുടക്കി ഇത് ചെയ്യുന്നത് എന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ – ചൈന. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന അവരുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ അവർക്ക് 60-ഓളം സബ്മറൈനുകൾ ഉണ്ട്. ഇന്ത്യയ്ക്ക് ഇത് ഏകദേശം 19 എണ്ണമേയുള്ളൂ. ഈ വലിയ ഗ്യാപ്പ് നികത്താൻ മോദി സർക്കാർ കണ്ടുപിടിച്ച വഴിയാണിത്. ചൈനയുടെ കപ്പലുകൾ നമ്മുടെ കടൽ അതിർത്തിയിൽ കടന്നാൽ ഈ ‘സൈലന്റ് കില്ലേഴ്‌സ്’ അവരെ നിശബ്ദമായി നേരിടും.ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്ന ആറ് ‘ടൈപ്പ്-214 നെക്സ്റ്റ് ജനറേഷൻ’ അന്തർവാഹിനികളാണ് ഈ കരാറിലൂടെ നിർമ്മിക്കപ്പെടുന്നത്. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി മസഗൺ ഡോക്കിൽ നിർമ്മിക്കപ്പെടുന്ന ഈ അന്തർ വഹിനികൾക്ക് ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് കടന്നുകയറ്റത്തിന് അന്ത്യം കുറിക്കാൻ ശേഷിയുള്ളവയാണ്. ‘സൈലന്റ് കില്ലർ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ അന്തർവാഹിനികൾ ശത്രുക്കളുടെ ഉറക്കം കെടുത്തുമെന്നുറപ്പാണ്.
ഇതൊരു ആയുധക്കച്ചവടം മാത്രമല്ല. ‘മെയ്ക്ക് ഇൻ ഇന്ത്യ’യുടെ ഒരു വമ്പൻ വിജയമാണിത്. ഈ അന്തർവാഹിനികൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിലൂടെ ആയിരക്കണക്കിന് യുവാക്കൾക്ക് തൊഴിൽ ലഭിക്കും. അതിലുപരി, ഭാവിയിൽ ലോകത്തിന്റെ ഈ ഭാഗത്തുള്ള എല്ലാ ജർമ്മൻ നിർമ്മിത കപ്പലുകളുടെയും അറ്റകുറ്റപ്പണികൾ നടത്താനുള്ള ഒരു ‘ഗ്ലോബൽ ഹബ്ബ്’ ആയി ഇന്ത്യ മാറും. അതായത്, വിദേശ രാജ്യങ്ങൾ പോലും കപ്പൽ നന്നാക്കാൻ ഇനി ഇന്ത്യയിലേക്ക് വരും!”വെറുമൊരു ആയുധക്കച്ചവടം എന്നതിലുപരി സാങ്കേതികവിദ്യയുടെ കൈമാറ്റം ഈ കരാറിന്റെ പ്രത്യേകതയാണ്. ഇതിലൂടെ ഇന്ത്യയ്ക്ക് സ്വന്തമായി അന്തർവാഹിനികൾ നിർമ്മിക്കാനുള്ള പ്രാവീണ്യം ലഭിക്കും. ഭാവിയിൽ കിഴക്കൻ അർദ്ധഗോളത്തിലെ ജർമ്മൻ നിർമ്മിത കപ്പലുകളുടെ പരിപാലനവും അറ്റകുറ്റപ്പണികളും നടത്തുന്ന ഒരു ആഗോള ഹബ്ബായി ഇന്ത്യ മാറാൻ ഇത് വഴിതുറക്കും.
നമ്മൾ നേരത്തെ പറഞ്ഞ ₹90,000 കോടിയുടെ കരാർ കേവലം കപ്പൽ നിർമ്മാണമല്ല എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഇത് ഇന്ത്യയുടെ വലിയൊരു രാഷ്ട്രീയ തന്ത്രം കൂടിയാണ്. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം എവിടെയാണെന്ന് ഉറപ്പിക്കുന്ന ഒരു നീക്കം. എന്താണത്? നമുക്ക് നോക്കാം.”
നമ്മുടെ പ്രതിരോധ മേഖല ഇതുവരെ വലിയൊരു ശതമാനം റഷ്യയെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഉക്രൈൻ യുദ്ധത്തിന് ശേഷം ലോകസാഹചര്യം മാറി. ഒരു രാജ്യത്തെ മാത്രം വിശ്വസിച്ച് നിൽക്കുന്നത് അപകടമാണെന്ന് മോദി സർക്കാർ തിരിച്ചറിഞ്ഞു. അതുകൊണ്ട് ഫ്രാൻസിനും റഷ്യയ്ക്കും പുറമെ ജർമ്മനിയെ കൂടി കൂടെക്കൂട്ടുന്നതിലൂടെ ഇന്ത്യയുടെ പ്രതിരോധ നയം ‘ഡൈവേഴ്സിഫൈ’ ചെയ്യുകയാണ്. അതായത്, ആര് പിണങ്ങിയാലും ഇന്ത്യയുടെ സുരക്ഷയ്ക്ക് ഒരു പോറലും ഏൽക്കില്ല!”
മറ്റൊരു കാര്യം, ഈ ജർമ്മൻ സബ്മറൈനുകളിൽ ഇന്ത്യയുടെ സ്വന്തം ‘ബ്രഹ്മോസ്’ മിസൈലുകൾ ഘടിപ്പിക്കാൻ പോകുന്നു എന്നതാണ്! ആലോചിച്ചു നോക്കൂ, ജർമ്മൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഒരു സൈലന്റ് സബ്മറൈനിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്ത്യൻ മിസൈൽ!
ചൈനയുടെ ഉറക്കം കെടുത്താൻ ഇന്ത്യ ജർമ്മൻ രഹസ്യം പുറത്ത്
