അടുത്തമാസം മുതല്‍ ഗ്യാസ് ബുക്കിങ്ങില്‍ വമ്പന്‍ മാറ്റങ്ങള്‍ വരുന്നു

മെയ് മാസത്തിൽ എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള നിയമങ്ങളിൽ കൂടുതൽ പരിഷ്കരണം ഉണ്ടാകുമെന്ന് സൂചന. ഫെബ്രുവരിയിൽ ആരംഭിച്ച പശ്ചിമേഷ്യൻ യുദ്ധം കാരണം, ആഗോള ഊർജ്ജ മേഖലയിലെ വിതരണക്ഷാമം, ഡെലിവറി കാലതാമസം, വിലക്കയറ്റം എന്നിവ നേരിടുന്ന പ്രതിസന്ധിക്കിടയിലാണ് ബുക്കിങ് നിയമങ്ങളിലും മാറ്റം വരുത്തുന്നത്. വിവിധ റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ എണ്ണ വിപണന കമ്പനികൾ എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾ ചർച്ച ചെയ്യുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തിനുശേഷം, ഇന്ത്യൻ എണ്ണക്കമ്പനികൾ രാജ്യത്തുടനീളം 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വില 60 രൂപ വർദ്ധിപ്പിച്ചിരുന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഒരു മാസത്തിനുള്ളിൽ മൂന്ന് തവണയാണ് വർദ്ധിപ്പിച്ചു. 2026 ഏപ്രിലിൽ, മെട്രോ നഗരങ്ങളിൽ 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 196 രൂപ വർദ്ധിപ്പിച്ച് 218 രൂപയായി.

Leave a Reply

Your email address will not be published. Required fields are marked *