2025ലെ സ്വര്‍ണം പൂശലിലും കേസെടുക്കാന്‍ സാധ്യത

ഭക്തിയുടെ മറവില്‍ അയ്യപ്പന്റെ മണ്ണില്‍ അരങ്ങേറുന്നത് സമാനതകളില്ലാത്ത സ്വര്‍ണ്ണക്കൊള്ളയോ? ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുപോയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ക്കെതിരെ കേസെടുക്കാന്‍ പ്രത്യേക അന്വേഷണസംഘം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2019-ലെ സ്വര്‍ണ്ണക്കൊള്ള മറച്ചുവെക്കാന്‍ 2025-ല്‍ ബോധപൂര്‍വ്വം നടത്തിയ നാടകമാണോ ഇതെന്ന ഗൗരവകരമായ സംശയമാണ് ഇപ്പോള്‍ ബലപ്പെടുന്നത്. ശ്രീകോവിലിലെ ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ 2025 സെപ്റ്റംബറിലാണ് നവീകരിക്കാന്‍ കൊണ്ടുപോയത്. 2019-ലെ സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം( എസ്.ഐ.ടി.) ഹൈക്കോടതി നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണമാണ് 2025-ലെ സ്വര്‍ണംപൂശലിലും കേസെടുക്കേണ്ട കാര്യങ്ങളുണ്ടെന്ന നിഗമനത്തിലേക്ക് എത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *