പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള സാമ്പത്തിക അസ്ഥിരതയും തുടരുമ്പോഴും ഇന്ത്യൻ വിപണി കരുത്തുറ്റ മുന്നേറ്റം കാഴ്ചവെക്കുന്നതായി റിപ്പോർട്ടുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് ഈ ഏപ്രിലിൽ കാർ വിൽപ്പനയിൽ 25 ശതമാനം വർദ്ധനവുണ്ടായത് വിപണിയിലെ വലിയ ഉണർവാണ് സൂചിപ്പിക്കുന്നത്. പുതിയ മോഡലുകളുടെ വരവും ഉപഭോക്താക്കളുടെ ഉയർന്ന വാങ്ങൽ ശേഷിയുമാണ് വാഹന വിപണിയിലെ ഈ കുതിച്ചുചാട്ടത്തിന് പിന്നിൽ. ഡിജിറ്റൽ ഇടപാടുകളിലും സമാനമായ വളർച്ചയാണ് ദൃശ്യമാകുന്നത്. യുപിഐ പണമിടപാടുകൾ മുൻ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം വർദ്ധിച്ചത് സാധാരണക്കാർക്കിടയിൽ ഡിജിറ്റൽ ഇന്ത്യ എത്രത്തോളം സ്വാധീനം ചെലുത്തി എന്നതിന്റെ തെളിവാണ്
ആഗോള അസ്ഥിരതയിലും പതറാതെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ
