യൂട്യൂബ് വീഡിയോ കാണാം, ഒപ്പം ചാറ്റും ചെയ്യാം; പിക്ചർ-ഇൻ-പിക്ചർ ഫീച്ചർ എല്ലാവരിലേക്കും!

സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറെ കാലമായി കാത്തിരുന്ന പിക്ചർ-ഇൻ-പിക്ചർ ഫീച്ചർ ആഗോളതലത്തിൽ എല്ലാ ഉപയോക്താക്കൾക്കുമായി ലഭ്യമാക്കാൻ യൂട്യൂബ് ഒരുങ്ങുന്നു. മറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ തന്നെ വീഡിയോകൾ ഒരു ചെറിയ ഫ്ലോട്ടിങ് വിൻഡോയിൽ പശ്ചാത്തലത്തിൽ കാണാൻ കഴിയുന്ന സംവിധാനമാണിത്. വരും മാസങ്ങളിൽ എല്ലാ ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്കും ഈ സൗകര്യം ലഭിച്ചു തുടങ്ങും.

നിലവിൽ യൂട്യൂബ് പ്രീമിയം വരിക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഈ ഫീച്ചറാണ് ഇപ്പോൾ എല്ലാവരിലേക്കും എത്തിക്കുന്നത്. ഇതോടെ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ വാട്സ്ആപ്പിൽ ചാറ്റ് ചെയ്യാനോ, ഗൂഗിളിൽ വിവരങ്ങൾ തിരയാനോ സാധിക്കും. യൂട്യൂബ് ആപ്പിൽ നിന്ന് പുറത്തുകടന്നാലും വീഡിയോ ഒരു ചെറിയ മിനി പ്ലെയറായി സ്ക്രീനിന്റെ ഒരു വശത്ത് പ്ലേ ചെയ്തുകൊണ്ടിരിക്കും. ഈ മിനി പ്ലെയർ സ്ക്രീനിൽ എവിടെ വേണമെങ്കിലും മാറ്റി സ്ഥാപിക്കാനും സൗകര്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *