വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ താൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പി.സി. ജോർജ്. പൂഞ്ഞാറിൽ താൻ ജയിക്കുന്നതിനൊപ്പം പാലായിൽ മകൻ ഷോൺ ജോർജും അട്ടിമറി വിജയം നേടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി അച്ഛനും മകനും ഒന്നിച്ച് സഭയിലെത്തുന്ന അപൂർവ്വ കാഴ്ചയ്‌ക്കായിരിക്കും ഇത്തവണ സംസ്ഥാനം സാക്ഷ്യം വഹിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രാജീവ് ചന്ദ്രശേഖർ മികച്ച നേതാവാണെന്നും കേരളത്തിൽ ബിജെപി ഇത്തവണ വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ..
ആത്മവിശ്വാസത്തോടെ പി.സി. ജോർജ്.
