ശത്രുക്കൾക്ക് ഹൃദയാഘാതം സംഭവിക്കാതിരിക്കട്ടെ…’ രഹസ്യായുധം പ്രയോഗിക്കുമെന്ന് ഇറാൻ; ലോകം യുദ്ധമുനമ്പിൽ

ധ്യേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കുമെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ നാവികസേനാ മേധാവി അഡ്മിറൽ ഷഹ്‌റാം ഇറാനി. ഇറാന്റെ പക്കലുള്ള പുതിയ ‘രഹസ്യായുധം’ ഉടൻ പുറത്തെടുക്കുമെന്നും അത് ശത്രുക്കളെ ഞെട്ടിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. “ശത്രുക്കൾക്ക് ഹൃദയാഘാതം ഉണ്ടാകില്ലെന്ന് ഞാൻ പ്രത്യാശിക്കുന്നു” എന്ന പരിഹാസരൂപേണയുള്ള അദ്ദേഹത്തിന്റെ വാക്കുകൾ പാശ്ചാത്യ സൈനിക കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *