ഓണക്കാലത്ത് എൽപിജി ബുക്കിങ് കാലയളവ് കുറയ്ക്കണം; 

 ഓണക്കാലത്ത് ഗാർഹിക പാചകവാതക വിതരണത്തിനുള്ള ബുക്കിങ് കാത്തിരിപ്പ് കാലയളവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കേന്ദ്രത്തിന് കത്തയച്ചു. കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിക്കാണ് മന്ത്രി കത്തയച്ചത്.

നിലവിൽ ഗാർഹിക എൽപിജി ബുക്കിങ്ങിനുള്ള കാത്തിരിപ്പ് കാലയളവ് ഗ്രാമപ്രദേശങ്ങളിൽ 45 ദിവസവും നഗരപ്രദേശങ്ങളിൽ 25 ദിവസവുമാണ്. ഓണക്കാലത്ത് പാചകവാതകത്തിന്റെ ഉപയോഗം വർധിക്കുമെന്നതിനാൽ ഈ സമയപരിധി സാധാരണ കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഓണ സീസണിൽ സംസ്ഥാനത്ത് പാചകവാതക ക്ഷാമം ഉണ്ടാകാതിരിക്കാൻ ഗ്യാസ് റീഫിൽ ബുക്കിങ്ങിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഉടനടി പിൻവലിക്കണമെന്നാണ് ആവശ്യം. ഉത്സവകാലത്ത് ആളുകൾ ഒത്തുചേരുന്നതിനാലും വീടുകളിൽ ഭക്ഷണ തയ്യാറെടുപ്പുകൾ കൂടുതലായതിനാലും ശരാശരിയേക്കാൾ ഉയർന്ന അളവിൽ ഇന്ധനം ആവശ്യമായി വരുന്നുണ്ട്. അതിനാൽ ഈ നിർണായക ഘട്ടത്തിൽ വിതരണം സുഗമമാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇടപെടണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *