മുഖ്യമന്ത്രി വി.ഡി. സതീശനെ വെല്ലുവിളിച്ച് എം.വി. ഗോവിന്ദൻ!

 തിരുവനന്തപുരത്തെ ഡി.സി.സി. ഓഫീസിന് നേരെ കല്ലെറിഞ്ഞത് ആരാണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ തയ്യാറാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. ധൈര്യമുണ്ടെങ്കിൽ കല്ലെറിഞ്ഞത് ആർ.എസ്.എസ് ആണെന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും, ആരാണ് അതിന് പിന്നിലെന്ന് തുറന്നുപറയാൻ അദ്ദേഹത്തിന് മടിയാണെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.

കേരളത്തിന്റെ മുഖം മാറിമറിയുന്ന സാഹചര്യമാണെന്നും എല്ലാ മേഖലകളിലും സ്വകാര്യവത്കരണം നടപ്പിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തെ മുതലാളിത്തവത്കരണത്തിലേക്ക് എത്തിക്കുന്ന സർക്കാരാണ് നിലവിലുള്ളത്. എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന സ്ത്രീ സുരക്ഷാ പദ്ധതികൾ പൂർണമായും അവസാനിപ്പിച്ചു. കേരള സർക്കാർ കുത്തക മുതലാളിമാരുടെ ആനുകൂല്യങ്ങൾ പറ്റി അവർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.വന്ദേമാതരത്തിന്റെ ആദ്യ ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്നായിരുന്നു ഗാന്ധിജിയും നെഹ്റുവും തീരുമാനിച്ചിരുന്നതെന്നും, എന്നാൽ മുഴുവൻ പാടണമെന്നാണ് ഗവർണർ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതിന് പൂർണമായും വഴിപ്പെടുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. പിണറായി വിജയനെ ലക്ഷ്യമിട്ടു കൊണ്ടുള്ള എക്സാലോജിക് കേസ് എങ്ങുമെത്തിയില്ലെന്നും, ശശിധരൻ കർത്ത തനിക്ക് കൃത്യമായി സേവനം ലഭിച്ചെന്ന് മൊഴി നൽകിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. കേസ് നിലനിൽക്കില്ലെന്ന് മനസ്സിലായതിനെത്തുടർന്നാണ് ഇ.ഡി. മറ്റൊരു അന്വേഷണ വഴിയിലേക്ക് തിരിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *