റാഫേൽ നഷ്ടപ്പെട്ടെന്ന പാക് വാദം പൊളിഞ്ഞു

പ്പറേഷൻ സിന്ദൂരിൽ റാഫേൽ വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന പാകിസ്ഥാന്റെ വ്യാജ വാദത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യൻ വ്യോമസേന. ഇന്ത്യ വാങ്ങിയ 36 റാഫേൽ വിമാനങ്ങളും ഇപ്പോഴും പൂർണ്ണ സജ്ജമായി സേവനത്തിലുണ്ടെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകൾ പുറത്തുവന്നു. ഈ വിമാനങ്ങളുടെ തുടർ പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കുമായി ഇന്ത്യൻ വ്യോമസേന പുതിയ ടെൻഡർ പുറത്തിറക്കിയതോടെയാണ് പാകിസ്ഥാന്റെ നുണപ്രചാരണങ്ങൾ പൊളിഞ്ഞത്.

പഹൽഗാം സംഭവത്തിന് ശേഷം രാജ്യം ഒന്നടങ്കം ആവശ്യപ്പെട്ട പകരം വീട്ടലിന്റെ ഭാഗമായാണ് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന നിർണ്ണായക സൈനിക നടപടിക്ക് ഇന്ത്യ തുടക്കമിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗങ്ങൾ ചേർന്നതിന് പിന്നാലെ അതീവ രഹസ്യമായാണ് സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്തത്.പടിഞ്ഞാറൻ അതിർത്തിയിലെ വ്യോമത്താവളത്തിൽ നിന്ന് സുഖോയ്-30 യുദ്ധവിമാനങ്ങൾ പറന്നുയർന്നതോടെയാണ് ഓപ്പറേഷന് തുടക്കമായത്. ബഹവൽപൂരിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആദ്യ മിസൈൽ തൊടുത്തതിന് പിന്നാലെ, റാഫേൽ, മിറാഷ് വിമാനങ്ങളും ദൗത്യത്തിൽ പങ്കുചേർന്നു. വെറും അരമണിക്കൂറിനുള്ളിൽ മുസാഫറാബാദ്, കോട്‌ലി, ബഹവൽപൂർ, മുദ്രിക തുടങ്ങിയ ഒൻപത് കേന്ദ്രങ്ങളിലെ ഭീകര താവളങ്ങളും പാക് വ്യോമസേനയുടെ റഡാർ സംവിധാനങ്ങളും ഇന്ത്യ തകർത്തു തരിപ്പണമാക്കി.

ആകെ 88 മണിക്കൂർ നീണ്ടുനിന്ന ഈ സൈനിക നടപടിയിൽ, പാകിസ്ഥാന്റെ പ്രകോപനങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ ഇന്ത്യയ്ക്ക് സാധിച്ചു. പഹൽഗാമിൽ രക്തസാക്ഷികളായവർക്കുള്ള പ്രതികാരമായിരുന്നു ഈ ഓപ്പറേഷൻ എന്ന് പുലർച്ചെ 1.45-ന് ഇന്ത്യ ലോകത്തോട് പ്രഖ്യാപിച്ചു. പാകിസ്ഥാൻ ഇനിയും പ്രകോപനവുമായി മുന്നോട്ട് പോയാൽ കനത്ത സർവനാശം നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *