‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ തിയേറ്ററുകളിലേക്ക്!

പാർവ്വതി തിരുവോത്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ സെപ്റ്റംബർ 11-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. 11 ഐക്കൺ ഫിലിംസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റിയലിസ്റ്റിക് ത്രില്ലർ ജോണറിലുള്ളതാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

പാർവ്വതിക്ക് പുറമേ പ്രശസ്ത തമിഴ് താരം പാർത്ഥിപൻ, വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പി.എസ്. സുബ്രഹ്മണ്യം, വിജേഷ് തോട്ടുങ്കൽ എന്നിവർ ചേർന്ന് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് മുജീബ് മജീദും ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് റോബി രാജുമാണ്.

Leave a Reply

Your email address will not be published. Required fields are marked *