മഴ കനക്കുന്നു; ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽ ഇന്ന് (ഒക്ടോബർ 23) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട് ഉള്ളത്. മറ്റു ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മൂന്ന് ദിവസങ്ങളിലും മഴ ശക്തമായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. നാളെ (ഒക്ടോബർ 24) 10 ജില്ലകളിലും ഞായറാഴ്ച (ഒക്ടോബർ 25) 11 ജില്ലകളിലും ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്. നിലവിൽ തെക്കൻ തമിഴ്‌നാട് തീരത്തോട് ചേർന്ന് ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ, ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും ഇന്ന് ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്ന് പ്രവചനം. ഇതിൻ്റെ ഫലമായി സംസ്ഥാനത്ത് മഴയുടെ തീവ്രത കൂടുതൽ വർധിക്കാനാണ് സാധ്യത. ഇന്നലെ വിവിധയിടങ്ങളിൽ ശക്തമായ ഇടിമിന്നലിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *