തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട പി വി അന്‍വര്‍ സി.പി.ഐ.എം വിട്ട വിമതരെയും അസംതൃപ്തരെയും ഒരുമിച്ച് നിർത്തി പുതിയൊരു രാഷ്ട്രീയ കൂട്ടായ്മ രൂപീകരിക്കുന്നു. മെയ് 15-ന് പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണൻ, തളിപ്പറമ്പിലെ ടി.കെ. ഗോവിന്ദൻ തുടങ്ങിയ സിപിഎം വിട്ട പ്രമുഖ നേതാക്കളെ അൻവർ നേരിൽ കാണും. ജി. സുധാകരൻ, എ. സുരേഷ് എന്നിവരുമായി ഇതിനകം തന്നെ അദ്ദേഹം സംസാരിച്ചുകഴിഞ്ഞു. വിമത നേതാക്കളെ ചേര്‍ത്തുനിര്‍ത്തി യുഡിഎഫിനോടൊപ്പം നിലയുറപ്പിക്കുന്ന ഒരിടത് പാര്ട്ടിയുണ്ടാക്കാനാണ് അന്‍വറിന്റെ തീരുമാനം.
