റാപ്പര്‍ വേടനെ സ്വീകരിച്ച മന്ത്രിക്കെതിരെ ഗായിക ചിന്മയി ശ്രീപദ.

പീഡന ആരോപണങ്ങള്‍ നേരിടുന്ന റാപ്പര്‍ വേടനെ മന്ത്രി മന്ദിരത്തില്‍ സ്വീകരിച്ചാനയിച്ച തമിഴ്‌നാട് സിനിമ മന്ത്രി രാജ്‌മോഹന്‌റെ നടപടിയെ വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദ. മുന്‍ സര്‍ക്കാരിന്റെ തെറ്റുകള്‍ വിജയ് സര്‍ക്കാരും ആവര്‍ത്തിക്കരുതെന്ന് ശ്രീപദ എക്‌സില്‍ കുറിച്ചു.

ഗുരുതരമായ ലൈംഗിക പീഡനാരോപണങ്ങള്‍ നേരിടുന്ന ആളുകളെ ഉയര്‍ത്തിക്കാട്ടാന്‍ മുന്‍ സര്‍ക്കാരിനെപ്പോലെ വിജയ് സര്‍ക്കാരും മുതിരില്ലെന്നാണ് തന്‌റെ പ്രതീക്ഷയെന്ന് ചിന്മയിപറയുന്നു. കോവിഡ് കാലത്ത്, മലയാളത്തിലെ ക്ലബ്ഹൗസ് പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഒരു സ്ത്രീ വേടനുമായി എങ്ങനെ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് എന്നോട് ആരാഞ്ഞ കാര്യം ചിന്‍മയി പങ്കുവയ്‌ക്കുന്നുണ്ട്. ആ സമയത്ത്, വേടന്‌റെ കാര്യങ്ങളെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. കാര്യങ്ങള്‍ മനസിലാക്കിയതോടെ വേടനൊപ്പമുള്ള സംഗീതപരിപാടികള്‍ നിരസിച്ചു, അത് തന്‌റെ കരിയറിന് വലിയ നഷ്ടമാണുണ്ടാക്കിയത്. സ്ത്രീകളെ ദുരുപയോഗിക്കാനുള്ള മുഖംമൂടിയായി സോഷ്യല്‍ ആക്ടിവിസം ഉപയോഗിക്കുന്ന പുരുഷന്മാര്‍ ഒട്ടും സ്വീകാര്യരല്ല. വേടനെപ്പോലെയുള്ള പുരുഷന്മാര്‍ക്കെതിരെ നിലപാടെടുക്കുമ്പോള്‍ സ്ത്രീകള്‍ക്ക് പിന്തുണ ലഭിക്കുന്നില്ല, കാരണം പുരുഷന്‍ ഒരു ‘ഹീറോ’ആണ്, സ്ത്രീകള്‍ ‘വലിയ നന്മയ്‌ക്കായി’ അവന്റെ നിയമ ലംഘനങ്ങള്‍ സഹിക്കേണ്ടതുണ്ട്. ശബ്ദം നഷ്ടപ്പെട്ടവരുടെ ശബ്ദമായി സ്വയം ചിത്രീകരിക്കപ്പെടുന്ന വേടനെപ്പോലുള്ളവര്‍ എന്നിട്ടും പോരാളികളായി തുടരുന്നുവെന്ന് ചിന്‍മയി ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *