ഓണത്തിനൊരുങ്ങി സപ്ലൈകോ! 

ഓണാഘോഷം സമ്പന്നമാക്കാൻ വിവിധ ഡിസ്‌കൗണ്ടുകളോടെ സപ്ലൈകോ വിപണിയിൽ പ്രത്യേക കിറ്റുകൾ അവതരിപ്പിച്ചു. 1,280 രൂപയുടെ 21 ഇനങ്ങൾ അടങ്ങിയ ‘അത്തം കിറ്റ്’ 1,000 രൂപയ്ക്കും, 1,880 രൂപയുടെ 25 ഇനങ്ങളുള്ള ‘ഉത്രാടം കിറ്റ്’ 1,500 രൂപയ്ക്കും, 2,540 രൂപയുടെ 30 ഇനങ്ങളടങ്ങിയ ‘തിരുവോണം കിറ്റ്’ 2,000 രൂപയ്ക്കും ലഭ്യമാകും.

കൂടാതെ 374.50 രൂപയുടെ ‘സിഗ്നേച്ചർ കിറ്റ്’ 299 രൂപയ്ക്കാണ് നൽകുന്നത്. സപ്ലൈകോ വിൽപ്പനകേന്ദ്രങ്ങളിൽ ഇതുകൂടാതെ വിവിധ സമ്മാനപദ്ധതികളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *