2026 ലെ നീറ്റ് യുജി പുനഃപരീക്ഷ സംബന്ധിച്ച് മോദി നടത്തിയ വൻ നീക്കത്തിനെപ്പറ്റി നിങ്ങളറിഞ്ഞോ? ഈ നീക്കത്തെ വമ്പിച്ച കൈയ്യടിയോടെ സ്വീകരിച്ചിരിക്കുകയാണ് ,സോഷ്യൽ മീഡിയ. നീറ്റ് യുജി പരീക്ഷാ കേന്ദ്രത്തിലേക്ക് ഓടിയെത്തിയ വിദ്യാർഥികൾക്ക് നേരെ മോദി നീട്ടിയ സഹായഹസ്തത്തിനെ വാനോളം പുകഴ്ത്തുകയാണ് ജനങ്ങൾ. ഒരു ഭരണാധികാരി എത്രത്തോളം സാമൂഹിക ശ്രദ്ധ ജനങ്ങൾക്ക് മേൽ അർപ്പിക്കുന്നുണ്ടെന്നതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസമുണ്ടായ ഈ സംഭവം.
ഈ കഴിഞ്ഞ ദിവസം നടന്ന നീറ്റ് യുജി പുനഃപരീക്ഷയോടനുബന്ധിച്ച് രാജ്യത്തുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളും, അവയെത്തുടർന്ന് സോഷ്യൽ മീഡിയയിൽ രൂപപ്പെട്ട ജനവികാരവും, ഇന്ത്യൻ രാഷ്ട്രീയത്തിലെ രണ്ട് വിരുദ്ധ ധാരകളുടെ നേർച്ചിത്രമാണ് വ്യക്തമാക്കുന്നത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി നിർണ്ണയിക്കുന്ന , അതീവ പ്രാധാനമുള്ള ഒരു പരീക്ഷാ ദിനത്തിൽ, ഭരണാധികാരി എന്ന പദവിയിൽ ഇരുന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ച അസാധാരണമായ കരുതലും മാതൃകയും ഒരുവശത്ത് ജനങ്ങളുടെ വൻ പ്രശംസ പിടിച്ചുപറ്റി.
എന്നാൽ മറുവശത്ത്, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷാ സമയത്തെപ്പോലും അവഗണിച്ചുകൊണ്ട് , സ്വന്തം രാഷ്ട്രീയ ആഘോഷങ്ങൾക്കും താൽപ്പര്യങ്ങൾക്കും മുൻഗണന നൽകിയ കോൺഗ്രസ് പാർട്ടിയുടെ നടപടി , കടുത്ത ജനരോഷത്തിനാണ് വഴിതുറന്നിരിക്കുന്നത്. വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും ബുദ്ധിമുട്ടുകൾക്ക് വില കൽപ്പിക്കാത്ത കോൺഗ്രസിന്റെ അനാസ്ഥയും, രാജ്യത്തിന്റെ യുവതലമുറയ്ക്കായി സ്വന്തം സൗകര്യങ്ങൾ മാറ്റിവെച്ച പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തബോധവും തമ്മിലുള്ള , ഈ വലിയ വ്യത്യാസമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും വൻ കൈയ്യടി നേടി കൊടുക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും മത്സരബുദ്ധിയുള്ളതും , ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ മെഡിക്കൽ സ്വപ്നങ്ങൾ നിർണ്ണയിക്കുന്നതുമായ ഒന്നാണ് നീറ്റ് പരീക്ഷ. വർഷങ്ങളുടെ കഠിനപ്രയത്നത്തിന് ഒടുവിലാണ് , ഓരോ വിദ്യാർത്ഥിയും പരീക്ഷാ ഹാളിലേക്ക് കാലെടുത്തു വയ്ക്കുന്നത്. കനത്ത സുരക്ഷയിലും മാനസിക സമ്മർദ്ദത്തിലും , 23 ലക്ഷത്തോളം വിദ്യാർത്ഥികൾ രാജ്യത്തുടനീളം ഈ പരീക്ഷ എഴുതുമ്പോൾ, അവർക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുക എന്നത് , ഭരണകൂടത്തിന്റയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയുമൊക്കെ വലിയൊരു കടമയാണ്.
എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങൾ വ്യക്തമാക്കുന്നത് , ഭരണപക്ഷവും പ്രതിപക്ഷവും ഈ ഉത്തരവാദിത്തത്തെ എത്രത്തോളം ഗൗരവത്തോടെയാണ് സമീപിച്ചതെന്നാണ്. ഒരു രാജ്യത്തിന്റെ ഭരണാധികാരി എന്ന പദവിയിൽ ഇരിക്കുമ്പോൾ , തന്റെ ചെറിയൊരു നീക്കം പോലും പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന നരേന്ദ്ര മോദിയുടെ വിവേകപൂർണ്ണമായ ചിന്തയാണ് , സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് വലിയ രീതിയിലുള്ള കൈയ്യടി നേടിക്കൊടുക്കുന്നത്. വിമാനമിറങ്ങി പോകുമ്പോൾ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ നീക്കത്തിന് പലപ്പോഴും , ഗതാഗത നിയന്ത്രണ നടപടികളും എല്ലാ റൂട്ടുകളിലും താൽക്കാലിക നിയന്ത്രണങ്ങളും ആവശ്യമാണ്.
ഡൽഹി പോലുള്ള ഒരു തിരക്കേറിയ നഗരത്തിൽ, അതും പരീക്ഷാ സമയത്ത് ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകും എന്ന് , അദ്ദേഹം മുൻകൂട്ടി കണ്ടത് പ്രശംസിക്കാതെ വയ്യ. ഈ സാഹചര്യം ഒഴിവാക്കാനായി 45 മിനിറ്റിലധികം വിമാനത്താവളത്തിനുള്ളിൽ തന്നെ ചെലവഴിക്കാൻ തീരുമാനിച്ച അദ്ദേഹം , ഒരു മികച്ച ഭരണാധികാരിയുടെ ഉത്തരവാദിത്തബോധത്തെയാണ് കാണിക്കുന്നത്. യുവതലമുറയുടെ ഭാവിയേക്കാൾ വലുതായി തനിക്ക് ഒന്നുമില്ലെന്ന് മോദി ഇതിലൂടെ നമുക്ക് കാണിച്ചു തരുന്നുണ്ട്. പരീക്ഷാ സമയത്ത് കുട്ടികൾക്ക് യാതൊരു തടസ്സവുമില്ലാതെ, പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ സാധിച്ചുവെന്ന്, ഉറപ്പുവരുത്തിയ ശേഷമാണ് അദ്ദേഹം വിമാനത്താവളം വിട്ടത്.
ഇത് വെറുമൊരു രാഷ്ട്രീയ നീക്കമല്ല സുഹൃത്തുക്കളെ, മറിച്ച് രാജ്യത്തെ യുവതലമുറയുടെയും വിദ്യാർത്ഥികളുടെയും ഭാവിയോടുള്ള ആത്മാർത്ഥമായ കരുതലായാണ് ജനങ്ങൾ വിലയിരുത്തുന്നത്. ഈ സംഭവം പുറത്തുവന്നതോടെ , സോഷ്യൽ മീഡിയയിൽ മോദിയുടെ ഈ ‘സഹായഹസ്തത്തെയും’ സാമൂഹിക പ്രതിബദ്ധതയെയും , വാനോളം പുകഴ്ത്തിക്കൊണ്ട് പോസ്റ്റുകൾ നിറയുകയാണ്. ഒരു സാധാരണക്കാരന്റെ പ്രശ്നങ്ങളെപ്പോലും എത്രത്തോളം സൂക്ഷ്മമായിട്ടാണ് അദ്ദേഹം വീക്ഷിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമായി , ബി.ജെ.പി അനുകൂലികളും നിഷ്പക്ഷരായ പൊതുജനങ്ങളും ഇതിനെ ഉയർത്തിക്കാട്ടുകയാണ്.
മറുഭാഗത്ത്, കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസ് തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കാണ് വിദ്യാർത്ഥികളുടെ ഭാവിയേക്കാൾ , പ്രാധാന്യം നൽകുന്നതെന്ന് , ഈ ഒരൊറ്റ സംഭവത്തിലൂടെ നമുക്ക് മനസ്സിലായി. ഇന്ത്യയെപ്പോലെ ജനസംഖ്യയേറിയ ഒരു രാജ്യത്ത് പരീക്ഷാ ദിവസങ്ങളിൽ രാഷ്ട്രീയ റാലികൾ സംഘടിപ്പിക്കുമ്പോൾ പാലിക്കേണ്ട , മിനിമം മര്യാദകളെക്കുറിച്ച് കോൺഗ്രസിന് അറിവില്ലേ എന്ന് ചോദിച്ച് പോകുന്നതിൽ എന്താണ് തെറ്റ്?
കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് , ബെംഗളൂരുവിൽ നടത്തിയ റാലി , വലിയൊരു ജനരോഷത്തിനാണ് കാരണമായിരിക്കുന്നത്. നീറ്റ് പുനഃപരീക്ഷയുടെ തീയതിയും സമയവും വളരെ നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടതാണ്. ബെംഗളൂരു പോലുള്ള , ഗതാഗതക്കുരുക്കിന് പേരുകേട്ട ഒരു ഐടി നഗരത്തിൽ, പരീക്ഷാ ദിവസം തന്നെ ഇത്തരമൊരു റാലി സംഘടിപ്പിച്ചത് കോൺഗ്രസ് leadership-ന്റെ തികച്ചും ദീർഘവീക്ഷണമില്ലായ്മയാണ്. ഒരു ഭരണാധികാരി വിമാനത്താവളത്തിൽ കാത്തിരിക്കാൻ തയ്യാറാകുമ്പോൾ , അത് നൽകുന്ന സന്ദേശം വളരെ വലുതാണ്. നിയമങ്ങളും നിയന്ത്രണങ്ങളും സാധാരണക്കാർക്ക് മാത്രമല്ല, ഭരണാധികാരികൾക്കും ബാധകമാണെന്ന കൃത്യമായ സന്ദേശമാണ് മോദി പങ്കുവയ്ക്കുന്നത്.
മറുവശത്ത്, റാലികളും മാർച്ചുകളും നടത്തി ജനജീവിതം സ്തംഭിപ്പിക്കുന്ന പഴയകാല രാഷ്ട്രീയ ശൈലി ഇപ്പോഴും തുടരുന്നത് പുതിയ തലമുറയ്ക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല. വിദ്യാർത്ഥികൾ നേരിടാൻ പോകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് , അവർ ചിന്തിച്ചതേയില്ല എന്ന ആക്ഷേപം ശക്തമാണ്. റാലി കാരണം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കാണ് ഉണ്ടായത്. അന്നേ ദിവസം തന്നെ റാലി നടത്തേണ്ട യാതൊരു ആവശ്യവും ഇല്ലാതിരുന്നിട്ടും എന്തിനായിരുന്നു ആ പ്രഹസനം.? മാറ്റിവയ്ക്കാമായിരുന്നിട്ട് കൂടി മോദിയെ കരിവാരിതേക്കണം എന്ന ലക്ഷ്യം തകർത്തത് മൂന്നു വിദ്യാർഥികളുടെ ജീവിതമാണ്. മൂന്ന് പേർക്ക് പരീക്ഷാ കേന്ദ്രത്തിൽ സമയത്ത് എത്താൻ, സാധിച്ചില്ല എന്നത് , അവരുടെ വർഷങ്ങളുടെ അധ്വാനമാണ് ഇല്ലാതാക്കിയത്. പരീക്ഷ എഴുതാനായി കുട്ടികൾ റോഡിലൂടെ ഓടുന്നതും, കാൽനടയായും , ബൈക്ക് യാത്രക്കാരുടെ സഹായത്തോടെയും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പാഞ്ഞുപോകുന്നതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ചില്ലറ വെറുപ്പൊന്നുമല്ല കോൺഗ്രസ് വാരിക്കൂട്ടിയത്. എന്നിട്ടോ സംഭവം വിവാദമായപ്പോഴെങ്കിലും തെറ്റ് സമ്മതിക്കുന്നതിന് പകരം കോൺഗ്രസ് നേതാക്കൾ അതിനെ ലഘൂകരിക്കാനും , ന്യായീകരിക്കാനുമാണ് ശ്രമിച്ചത് എന്നത് വേറെ കാര്യം. ഗതാഗതക്കുരുക്ക് ഉണ്ടായിട്ടില്ലെന്നും, കുട്ടികൾക്ക് വണ്ടി കിട്ടാത്തത് റാലി കൊണ്ടല്ലെന്നുമുള്ള വാദങ്ങൾ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള കോൺഗ്രസിന്റെ ഒളിച്ചോട്ടമാണെന്നതിൽ സംശയമുണ്ടോ?
ഈ രണ്ട് സംഭവങ്ങളെയും മുൻനിർത്തി , സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾ കൃത്യമായൊരു രാഷ്ട്രീയ സന്ദേശമാണ് നൽകുന്നത്. ഒരു വശത്ത് സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി , ജനങ്ങളുടെയും കുട്ടികളുടെയും ബുദ്ധിമുട്ടുകളെ അവഗണിക്കുന്ന പ്രതിപക്ഷ ശൈലിയും, മറുവശത്ത് ജനക്ഷേമത്തിനും , വിദ്യാർത്ഥികളുടെ ഭാവിക്കും മുൻഗണന നൽകി സ്വന്തം സൗകര്യങ്ങൾ മാറ്റിവെക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വ ശൈലിയും, തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ വ്യക്തമാകുന്നത്. ഭരണാധികാരിയുടെ ഭാഗത്തുനിന്നുണ്ടായ ഈ ശ്രദ്ധേയമായ നീക്കം , ബി.ജെ.പിയുടെ പ്രതിച്ഛായയ്ക്ക് ഒന്നുകൂടി തിളക്കം കൂട്ടി. തങ്ങളുടെ ഭാവിയെ കരുതി പ്രവർത്തിക്കുന്നവർ ആരാണെന്നും, ബാക്കിയുള്ളവരുടെ ലക്ഷ്യം എന്താണെന്ന് , ഇതോടു കൂടി ആളുകൾക്ക് മനസ്സിലായി. രാഷ്ട്രീയ റാലികൾ നടത്തുമ്പോൾ , രാഷ്ട്രീയ പാർട്ടികൾ കൂടുതൽ സാമൂഹിക പ്രതിബദ്ധത കാണിക്കണമെന്ന, പൊതുജനങ്ങളുടെ ആവശ്യത്തിന് ഈ സംഭവം അടിവരയിടുന്നു. വിദ്യാർത്ഥികളുടെ കണ്ണീരിനെക്കാളും , അവരുടെ ഭാവി തകരുന്നതിനെക്കാളും വലുതല്ല , യാതൊരു രാഷ്ട്രീയ ആഘോഷങ്ങളും എന്ന സന്ദേശം മോദി സർക്കാർ എപ്പൊഴെ പങ്കുവച്ചു കഴിഞ്ഞു.
