ശബരിമല സ്വർണ്ണക്കവർച്ചയിൽ ഭരണ – പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. കേരളത്തിലെ ജനങ്ങൾക്കൊപ്പം നിന്ന് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.കാലടി ശൃംഗേരി മഠം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിതിൻ നബീൻ. ശങ്കരാചാര്യരുടെ ജന്മഗൃഹം ഉൾപ്പെടുന്ന ശൃംഗേരി മoത്തിലും ക്ഷേത്രത്തിലും ദർശനം നടത്തിയ നിതിൻ നബീൻ ജഗത്ഗുരുവിന് പാദപൂജയും ചെയ്തു
ശബരിമല കൊള്ളയിൽ ഇടതിനും വലതിനും രാഷ്ട്രീയക്കളി മാത്രം; കേരളത്തിലെ ജനങ്ങൾക്കൊപ്പം നിന്ന് നീതി ഉറപ്പാക്കും: നിതിൻ നബീൻ
