ആഗോള അയ്യപ്പ സംഗമം; ഓഡിറ്റർ വിവരങ്ങൾ തേടിയിട്ടില്ല, എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ചു ട്രിപ്പിൾ ഐ സി

ആഗോള അയ്യപ്പ സംഗമസംഗമത്തിനായി നൽകിയ എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് ദേവസ്വം കമ്മീഷണർക്ക് കത്ത് നൽകി ഊരാളുങ്കലിന്‍റെ മേൽനോട്ടത്തിലുള്ള സ്ഥാപനമായ ട്രിപ്പിൾ ഐസി. ഓഡിറ്റർ വിവരങ്ങൾ തേടിയിട്ടില്ല എന്നാണ് തിങ്കളാഴ്ച നൽകിയ കത്തിൽ സ്ഥാപനം പറയുന്നത്. ട്രിപ്പിൾ ഐസിയോട് തുക കുറയ്ക്കണം എന്ന് ആവശ്യപ്പെടുമെന്ന് ഇന്നലെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ പറഞ്ഞിരുന്നു. എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് ട്രിപ്പിൾ ഐ സി ദേവസ്വം കമ്മീഷണർക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയിരുന്നു. ഓഡിറ്റർ തങ്ങളോട് വിവരങ്ങൾ തേടിയില്ലെന്നും കത്തിൽ വാദിക്കുന്നു. അതേസമയം, തുക കുറക്കണം എന്ന ബോർഡിന്റെ ആവശ്യത്തിൽ തുടർ ചർച്ചക്കൊരുങ്ങുകയാണ് കമ്പനി.

Leave a Reply

Your email address will not be published. Required fields are marked *