രണ്ട് ഗ്രൂപ്പ് ജേതാക്കൾ സെമിയിലെത്തില്ല’; സൂപ്പർ എട്ട് ഫോർമാറ്റിൽ ഐസിസിക്കെതിരേ വൻ വിമർശനം

ടി20 ലോകകപ്പിലെ സൂപ്പർ എട്ട് ഫോർമാറ്റ് ഒരുക്കിയ രീതിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെതിരേ വ്യാപക വിമർശനം. ഗ്രൂപ്പ് ചാമ്പ്യന്മാരെല്ലാം ഒരു ഗ്രൂപ്പിൽ വരുന്നതാണ് വിമർശനത്തിന് ഇടയാക്കിയത്. സാമൂഹികമാധ്യമങ്ങളിൽ ഒട്ടേറെ ആരാധകർ അതൃപ്തിയുമായി രംഗത്തെത്തി. ശനിയാഴ്ചയാണ് സൂപ്പർ എട്ട് റൗണ്ട് ആരംഭിക്കുന്നത്.ടൂർണമെന്റ് ആരംഭിക്കുന്നതിന് മുന്നേ തന്നെ നോക്കൗട്ട് റൗണ്ടുകളുടെ ഫോർമാറ്റ് സംബന്ധിച്ച് ഐസിസി വ്യക്തത വരുത്തിയിരുന്നു. 20 ടീമുകളെ നാല് ഗ്രൂപ്പുകളിലായാണ് തരംതിരിച്ചിട്ടുള്ളത്. നാല് ഗ്രൂപ്പുകളിലും അഞ്ച് ടീമുകൾ വീതമുണ്ടാകും. ഈ ടീമുകൾ പരസ്പരം ഏറ്റുമുട്ടുകയും ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ സൂപ്പർ എട്ട് സ്റ്റേജിലേക്ക് കടക്കുകയുമാണ് ചെയ്യുക. സൂപ്പർ എട്ടിൽ ഈ ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി തിരിക്കും. ഇതാണ് നിലവിൽ വൻ വിമർശനങ്ങൾക്ക് വിധേയമാകുന്നത്. ഗ്രൂപ്പ് ജേതാക്കളെല്ലാം സൂപ്പർ എട്ടിലെ ഒരു ഗ്രൂപ്പിൽ ഒന്നിച്ചുവരുന്നതാണ് അതൃപ്തിക്കിടയാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *