തനിക്കെതിരെയുള്ള പോക്‌സോ കേസ് രാഷ്‌ട്രീയപ്രേരിതമെന്ന് മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ. രാഷ്‌ട്രീയ പ്രവേശനം മുതല്‍ തനിക്കെതിരെ നിരവധി വ്യക്തിഹത്യകള്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഇത്തരമൊരു പരാതി ഉയര്‍ന്നതെന്നും ശ്രീലേഖ പറഞ്ഞു. 2021ല്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയെന്നാണ് പരാതി. കുട്ടിക്ക് മരണസമയത്ത് 20 വയസിനോട് അടുത്ത് പ്രായമുണ്ടായിരുന്നു. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത് ഞാനായിരുന്നു. ആ കുട്ടി പ്രായപൂര്‍ത്തിയായ ആളാണെന്ന് വ്യക്തമായതാണെന്നും ശ്രീലേഖ പറഞ്ഞു.
കേസില്‍ കുടുക്കാന്‍ ആസൂത്രിത നീക്കം; കേസ് രാഷ്‌ട്രീയപ്രേരിതം: ശ്രീലേഖ
