എൽപിജി വില വീണ്ടും കൂട്ടി; യുദ്ധത്തിന്റെ ആഘാതം എത്തുംമുൻപേ വൻ തിരിച്ചടി

എൽപിജി സിലിണ്ടറിന് വില വീണ്ടും കൂട്ടി പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ എന്നിവയ്ക്കാണ് പ്രധാന തിരിച്ചടി. ഇന്നു പ്രാബല്യത്തിൽ‌ വന്നവിധം 28 രൂപ മുതൽ 31 രൂപവരെയാണ് വിലവർധന. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണം നടത്തിയ ഫെബ്രുവരി ഒന്നിന് 49 രൂപയും കൂട്ടിയിരുന്നു. ജനുവരി 1ന് 111 രൂപ വർധിപ്പിച്ചതിന് പിന്നാലെയായിരുന്നു അതും ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില കൂടിയേക്കുമെന്നാണ് പൊതുവിലയിരുത്തൽ. ഇതിന്റെ പ്രതിഫലനമെന്നോണം വരുംമാസങ്ങളിലും എൽ‌പിജി വിലയും കുതിച്ചേക്കും. പെട്രോൾ, ഡീസൽ വില കൂടുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. കൊച്ചിയിൽ 19 കിലോഗ്രാം സിലിണ്ടറിന് 1,776 രൂപയാണ് പുതുക്കിയ വില. തിരുവനന്തപുരത്ത് 1,797 രൂപ. കോഴിക്കോട്ട് 1,808 രൂപ.

Leave a Reply

Your email address will not be published. Required fields are marked *