സംസ്ഥാനത്തെ സ്കൂള്‍ വേനലവധി ഏപ്രില്‍ – മെയ് മാസങ്ങളില്‍ നിന്ന് ജൂണ്‍ – ജൂലൈ മാസങ്ങളിലേക്ക് മാറ്റരുതെന്ന് വിദ്യാര്‍ത്ഥികള്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ അവധി മാറ്റുന്നതിനെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് അഭിപ്രായം തേടിയ സാഹചര്യത്തിലാണ്, ലീഡ് ഐഎഎസ് അക്കാദമിയിലെ ജൂനിയര്‍ പ്രോഗ്രാം വിദ്യാര്‍ത്ഥികള്‍ വിഷയത്തില്‍ വിശദമായ പഠനം നടത്തി മന്ത്രി വി. ശിവന്‍കുട്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി വിവിധ സിലബസുകളില്‍ പഠിക്കുന്ന 5000ത്തോളം വിദ്യാര്‍ത്ഥികളാണ് മെന്റര്‍ഷിപ്പ് ഗ്രൂപ്പുകള്‍ വഴി ഈ ചര്‍ച്ചയില്‍ പങ്കാളികളായത്. മൂന്ന് ഘട്ടങ്ങളിലായി നടന്ന ജനാധിപത്യപരമായ സംവാദങ്ങള്‍ക്കൊടുവിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സര്‍വേയില്‍ പങ്കെടുത്ത ഏകദേശം 70 ശതമാനം വിദ്യാര്‍ത്ഥികളും നിലവിലുള്ള ഏപ്രില്‍ – മെയ് അവധി തന്നെ തുടരണമെന്ന അഭിപ്രായക്കാരാണ്.
Related Posts
ഗണേഷ് കുമാറിനെതിരെ കോടികളുടെ അഴിമതി റിപ്പോർട്ട് പുറത്ത്
ക്യാമറയുടെ ഫ്ലാഷ് ലൈറ്റുകൾക്ക് മുന്നിൽ വന്നിരുന്ന് വികസനത്തിന്റെ വലിയ വലിയ ഡയലോഗുകൾ അടിക്കുകയും, പൊതുജനങ്ങളെ നന്നാക്കാനാണ് തങ്ങൾ ജനിച്ചതെന്ന് പറഞ്ഞ് കണ്ണീരൊഴുക്കുകയും ചെയ്യുന്ന ചില കപട രാഷ്ട്രീയക്കാരുടെ…
ആര്യ രാജേന്ദ്രന്റെ അഹങ്കാരവും ധാർഷ്ട്യവും തിരിച്ചടിയായി; പൊതുപ്രവർത്തനത്തിൽ വളയാതെ ഞെളിയരുത്: വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം കോർപ്പറേഷനിലെ തിരിച്ചടിക്ക് കാരണം മേയർ ആര്യ രാജേന്ദ്രന്റെ അഹങ്കാരവും ധാർഷ്ട്യവും ആണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആര്യ രാജേന്ദ്രനെ എല്ലാവരും കൂടെ…
അണിയറയിൽ വലിയ നീക്കങ്ങൾ: അമിത് ഷാ രണ്ടും കൽപ്പിച്ച്,
അണിയറയിൽ ഒരുങ്ങുന്നത് വലിയ നീക്കങ്ങൾ ആണ്. പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് നീതിയുക്തമായി നടത്തുക മാത്രമല്ല ലക്ഷ്യം.കാട്ട് ഭരണം’ നടക്കുന്ന ബംഗാളിലെ തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് ആയി അവിടെ എത്തിയിട്ടുള്ളത്…
