വീണ്ടും കോൺഗ്രസ് നാടകം

ഇന്ന് ‍ഞാൻ സംസാരിക്കാൻ പോകുന്നത് മലയാള സിനിമയെ പോലും വെല്ലുന്ന ഒരു ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ നാടകത്തെക്കുറിച്ചാണ്. തിരക്കഥ: ഹൈക്കമാൻഡ്, സംവിധാനം: എ.കെ. ആന്റണി, നിർമ്മാണം: രമേശ് ചെന്നിത്തല, നായകൻ: കണ്ണൂരിലെ ‘സിംഹം’ കെ. സുധാകരൻ!”
“കഥ തുടങ്ങുന്നത് ഉച്ചയ്ക്ക് 12 മണിക്കാണ്. ലോകം മുഴുവൻ ഉറ്റുനോക്കുന്നു… സുധാകരൻ ‘ഗുഡ് ബൈ’ പറഞ്ഞ് പെട്ടിയുമെടുത്ത് ഇറങ്ങാൻ നിൽക്കുന്നു. കോൺഗ്രസ് തകരും, മലബാർ കത്തും എന്നൊക്കെ കേട്ടപ്പോൾ നമ്മുടെ ചാണക്യന്മാർ ഉറക്കം ഉണർന്നു. പിന്നെ നടന്നത് മിന്നൽ ഓപ്പറേഷൻ! നമുക്ക് നോക്കാം എന്ത് മാജിക് ആണ് അവിടെ സംഭവിച്ചത് എന്ന്. മലയാളിക്ക് വൈകുന്നേരം സീരിയൽ കാണണ്ട ആവശ്യമില്ല, നമ്മുടെ കോൺഗ്രസ് നേതാക്കൾ അത് കൃത്യമായി തന്നോളും. രാവിലെ പിണങ്ങുക, ഉച്ചയ്ക്ക് രാജി ഭീഷണി മുഴക്കുക, വൈകുന്നേരം മുതിർന്ന നേതാവ് വന്ന് കാലുപിടിക്കുമ്പോൾ ‘എന്റെ ചേട്ടനല്ലേ പറഞ്ഞത്’ എന്നും പറഞ്ഞ് തിരിച്ചു വരിക! ഇത്തവണത്തെ നാടകം കണ്ണൂരിലെ സിംഹം കെ. സുധാകരനും കോൺഗ്രസിലെ ‘അൾട്ടിമേറ്റ് ശാന്തിക്കാരൻ’ എ.കെ. ആന്റണിയും തമ്മിലായിരുന്നു
സംഭവം തുടങ്ങുന്നത് ഇങ്ങനെയാണ്: ലോക്സഭാ സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ സുധാകരൻ ഔട്ട്! തന്നെ ഒതുക്കാൻ ഗ്രൂപ്പ് കളി നടക്കുന്നു എന്ന് മനസ്സിലാക്കിയ സുധാകരൻ ഗിയർ മാറ്റി. ഉച്ചയ്ക്ക് 12 മണിക്ക് പ്രസ് മീറ്റ് വിളിച്ച് ‘ഞാൻ പാർട്ടി വിടുന്നു, ഇനി കണ്ണൂരിൽ സ്വതന്ത്രനായി മത്സരിക്കും’ എന്ന് ഭീഷണി മുഴക്കി.
ശരിക്കും പറഞ്ഞാൽ ഇതൊരു ‘ബ്ലാക്ക് മെയിലിംഗ്’ തന്ത്രമായിരുന്നു. ‘എനിക്ക് സീറ്റ് തന്നില്ലെങ്കിൽ പന്തൽ ഞാൻ പൊളിക്കും’ എന്ന മട്ടിലായിരുന്നു സിംഹത്തിന്റെ ഗർജ്ജനം. ഇതോടെ കോൺഗ്രസ് ക്യാമ്പിൽ പരിഭ്രാന്തിയായി.
ഇതൊക്കെ കണ്ടിട്ട് രമേശ് ചെന്നിത്തല ചെയ്യതത് എന്താറിയൊ . പുള്ളിയുടെ ഇപ്പോഴത്തെ മെയിൻ ജോലി ? ആരെങ്കിലും പിണങ്ങി പെട്ടിയുമെടുത്ത് ഇറങ്ങുന്നുണ്ടോ എന്ന് നോക്കി നടക്കുക. സുധാകരൻ ‘ഗുഡ് ബൈ’ പറയാൻ പോകുന്നു എന്ന് കേട്ടതും ചെന്നിത്തല ഗിയർ മാറ്റി.
ചെന്നിത്തലയുടെ ഫോൺ കോൾ ലിസ്റ്റ് എടുത്തു നോക്കിയാൽ കാണാം—രാവിലെ സുധാകരനെ വിളിക്കുന്നു, ആന്റണി സാറെ വിളിക്കുന്നു, രാഹുൽ ഗാന്ധിയെ വിളിക്കുന്നു! സത്യത്തിൽ ചെന്നിത്തല ഒരു ‘പബ്ലിക് റിലേഷൻസ് ഓഫീസർ’ ആയി മാറിയിരിക്കുകയാണ്. ‘ആന്റണി ചേട്ടാ… ഒരാൾ കൂടി വിട്ടു പോകാൻ നോക്കുന്നു, വേഗം വരണേ…’ എന്ന ആ വിളി. ഹൈക്കമാൻഡിനോട് ചെന്നിത്തല പറഞ്ഞ ഡയലോഗ് കേൾക്കണോ?—’സുധാകരൻ പോയാൽ മലബാറിൽ നമുക്ക് വോട്ട് പോയിട്ട് ഒരു പോസ്റ്റർ ഒട്ടിക്കാൻ പോലും ആളെ കിട്ടില്ല സാറേ!’ എന്ന്.”
ഇനി നമ്മുടെ യഥാർത്ഥ ‘ക്രൈസിസ് മാനേജർ’ എ.കെ. ആന്റണി. മാസങ്ങളായി തിരുവനന്തപുരത്തെ വീട്ടിൽ കഞ്ഞി കുടിച്ച് വിശ്രമിച്ചിരുന്ന ആന്റണി സാർ പെട്ടെന്ന് ഉണർന്നു. പുള്ളിയുടെ ആ ഒരു ഫോൺ കോളിന് ഭയങ്കര പവർ ആണ്. ഡൽഹിയിൽ ഹൈക്കമാൻഡ് വരെ വിറയ്ക്കും.
രാഹുൽ ഗാന്ധിയും ഖാർഗെ ജിയും ഒക്കെ ലിസ്റ്റുമായി ഇരിക്കുമ്പോഴാണ് ആന്റണി സാറുടെ വിളി ചെല്ലുന്നത്. ‘, സുധാകരനെ കൂടെ നിർത്തിയേ തീരൂ’ എന്ന് ആന്റണി പറഞ്ഞാൽ പിന്നെ കോൺഗ്രസിൽ അതാണ് സുപ്രീം കോടതി വിധി! സ്ഥാനാർത്ഥി നിർണ്ണയം ഒക്കെ കഴിഞ്ഞു എന്ന് പറഞ്ഞവർ വരെ ആന്റണി സാറുടെ ആദർശം നിറഞ്ഞ ആ ശബ്ദം കേട്ടപ്പോൾ പേടിച്ചുപോയി. ആന്റണി സാർ ഇടപെട്ടാൽ പിന്നെ കോൺഗ്രസിൽ പിളർപ്പില്ല, തളർച്ചയുമില്ല, വെറും ‘മാജിക്’ മാത്രം!”
ഇനി നമ്മുടെ നായകൻ കെ. സുധാകരൻ. ‘ഞാൻ പോകുന്നു, എന്നെ ആരും തടയണ്ട’ എന്ന് പറഞ്ഞ് 12 മണിക്ക് പ്രസ് മീറ്റ് വിളിച്ച് തകർക്കാൻ ഇരുന്ന സിംഹം. ‘എന്നെ ഒതുക്കാൻ നോക്കിയവർക്ക് കാണിച്ചു കൊടുക്കാം’ എന്നൊക്കെ ആയിരുന്നു പ്ലാൻ.
പക്ഷേ, ആന്റണി സാറുടെ ഫോൺ വന്നപ്പോൾ കണ്ട കാഴ്ച! ‘അനിയാ… നീ ഇങ്ങനെയൊന്നും ചെയ്യരുത്, നമുക്ക് ഒരുമിച്ച് പോകാം’ എന്ന് ആന്റണി സാർ ഒരു വലിയേട്ടൻ സ്റ്റൈലിൽ സ്നേഹപൂർവ്വം ഒന്ന് ശാസിച്ചതേ ഉള്ളൂ… സുധാകരന്റെ എല്ലാ വാശിയും അലിഞ്ഞുപോയി! ‘തന്നെയൊതുക്കാൻ നോക്കിയവർക്ക് മറുപടി കിട്ടി’ എന്നാണ് സുധാകരൻ ഗ്രൂപ്പുകാർ പറയുന്നത്. സത്യത്തിൽ വല്ലവനും വന്ന് കാലുപിടിക്കാൻ കാത്തുനിൽക്കുകയായിരുന്നു നമ്മുടെ സിംഹം എന്ന് തോന്നിപ്പോകില്ലേ
നോക്കൂ സുഹൃത്തുക്കളേ, കോൺഗ്രസിൽ ഒരു സ്ഥാനാർത്ഥിയാകാൻ എളുപ്പവഴിയുണ്ട്. ആദ്യം ‘ഞാൻ രാജിവെക്കുന്നു’ എന്ന് ഭീഷണിപ്പെടുത്തണം. എന്നിട്ട് ഫോൺ സ്വിച്ച് ഓഫ് ചെയ്യണം. അപ്പോൾ ചെന്നിത്തല ഓടി വരും, ആന്റണി സാർ വിളിക്കും, ഡൽഹിയിൽ നിന്ന് രാഹുൽ ഗാന്ധി മെസ്സേജ് അയക്കും! ഇത്രയും സർക്കസ് നടന്നാലേ കോൺഗ്രസിൽ ഒരു ടിക്കറ്റ് കിട്ടൂ എന്ന് വന്നാൽ സാധാരണ പ്രവർത്തകർ എന്ത് ചെയ്യും?
കണ്ണൂരിലെ കോൺഗ്രസുകാർ ഇപ്പോൾ ആശ്വാസത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *