ആ മാന്ത്രിക സംഖ്യ കടന്ന് വിജയ് ചിത്രം!

മിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷം റിലീസ് ചെയ്ത വിജയ് ചിത്രം ‘ജന നായകൻ’ ആഗോളതലത്തിൽ വമ്പൻ ഹിറ്റിലേക്ക് കുതിക്കുന്നു. ചിത്രം ഇതിനോടകം വേൾഡ് വൈഡ് ഗ്രോസ് കളക്ഷനിൽ 250 കോടി രൂപ കടന്നു. തമിഴ്‌നാട്ടിൽ മാത്രം 100 കോടിയിലധികം രൂപ നേടിയതോടെ, തുടർച്ചയായി ഒമ്പതാം തവണയാണ് ഒരു വിജയ് ചിത്രം തമിഴ്‌നാട്ടിൽ നിന്നും 100 കോടിയിലധികം ബോക്‌സ് ഓഫീസ് കളക്ഷൻ നേടുന്നത്.

കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം ഇതുവരെ 14 കോടിയിലധികം രൂപ ഗ്രോസ് കളക്ഷനായി ചിത്രം സ്വന്തമാക്കി. പ്രവൃത്തിദിനങ്ങളിൽ പോലും തിയേറ്ററുകളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ഇതുവരെ 5.8 മില്യൺ ടിക്കറ്റുകളാണ് വിറ്റുപോയത്. പ്രിയതാരത്തിന്റെ അവസാന സിനിമ ആഘോഷമാക്കുകയാണ് ആരാധകർ.എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി തുടങ്ങിയ വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമ്മിച്ച ചിത്രം ഇന്ത്യൻ സിനിമയിലെ തരംഗമായി മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *