ലോകത്തിലെ ഏറ്റവും ശക്തമായ കാന്തങ്ങൾ നിർമ്മിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ . അപൂർവ സ്ഥിരം കാന്തങ്ങളുടെ നിർമ്മാണത്തിനായി ഘന വ്യവസായ മന്ത്രാലയം ആഗോള ടെൻഡർ പുറപ്പെടുവിച്ചു. വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്ന തരത്തിൽ ഈ പ്രത്യേക കാന്തങ്ങൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും.ഇലക്ട്രിക് വാഹനങ്ങൾ മുതൽ പ്രതിരോധ മേഖല വരെ എല്ലാത്തിലും ഈ കാന്തങ്ങൾ ഉപയോഗിക്കുന്നുണ്ട് . ഇതുവരെ, ഇന്ത്യ ഈ കാന്തങ്ങൾ വ്യാപകമായി ഇറക്കുമതി ചെയ്തുവരികയായിരുന്നു, എന്നാൽ ഇപ്പോൾ അവ ഇന്ത്യയിൽ നിർമ്മിക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പ് സർക്കാർ നടത്തുകയാണ്
യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ
