കേരളത്തിലെ രാഷ്ട്രീയ ചർച്ചകൾ ഇപ്പോൾ ‘ഡീൽ’ എന്ന വാക്കിന് ചുറ്റുമാണല്ലോ കറങ്ങുന്നത്. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? കോൺഗ്രസ് നേതാക്കൾ മൈക്കിന് മുന്നിൽ വന്നാൽ പറയും, ‘സിപിഎമ്മും ബിജെപിയും തമ്മിൽ വലിയ ഡീലാണ്’ എന്ന്. ഉടനെ വരും അടുത്ത വാർത്താ സമ്മേളനം, അതിൽ സിപിഎമ്മുകാർ പറയും ‘കോൺഗ്രസ്സും ബിജെപിയും തമ്മിലാണ് അവിശുദ്ധ കൂട്ടുകെട്ട്’ എന്ന്. സത്യത്തിൽ ജനങ്ങളെ വിഡ്ഢികളാക്കാൻ ഇവർ വർഷങ്ങളായി കളിക്കുന്ന ഒരു സ്ഥിരം നമ്പറാണിത്. എന്നാൽ കഴിഞ്ഞ ദിവസം ബിജെപി അദ്ധ്യക്ഷൻ . രാജീവ് ചന്ദ്രശേഖർ നടത്തിയ വാർത്താ സമ്മേളനം ഈ കപടനാടകങ്ങളുടെ ക്ലൈമാക്സ് ആയിരുന്നു. വെറും ആരോപണമല്ല, കൃത്യമായ മറുപടികളിലൂടെ ഈ രണ്ട് മുന്നണികളുടെയും മുഖംമൂടി അദ്ദേഹം വലിച്ചുകീറി. എന്താണ് അദ്ദേഹം പറഞ്ഞതെന്ന് നമുക്ക് വിശദമായി നോക്കാം.”രാജീവ് ചന്ദ്രശേഖർ ചോദിക്കുന്ന ഏറ്റവും വലിയ ചോദ്യം ഇതാണ്—നിങ്ങൾ ഈ പറയുന്ന ബിജെപി വിരുദ്ധത കേരളത്തിന് പുറത്ത് എവിടെപ്പോകുന്നു? നോക്കൂ, ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും കോൺഗ്രസ്സും സിപിഎമ്മും ഒരേ താലത്തിൽ ഉണ്ടുറങ്ങുന്നവരാണ്. നമ്മുടെ തൊട്ടടുത്തുള്ള തമിഴ്‌നാട്ടിലോ പുതുച്ചേരിയിലോ ചെന്നു നോക്കൂ, അവിടെ ഇവർ ഒരേ വേദിയിൽ കെട്ടിപ്പിടിച്ചിരുന്നാണ് വോട്ട് ചോദിക്കുന്നത്. അവിടെയില്ലാത്ത എന്ത് ശത്രുതയാണ് കേരളത്തിൽ എത്തുമ്പോൾ ഇവർക്ക് ഉണ്ടാകുന്നത്? പുറത്ത് ഇവർ ഒരുമിക്കുകയും കേരളത്തിൽ എത്തുമ്പോൾ തമ്മിൽ തല്ലുന്നതായി അഭിനയിക്കുകയും ചെയ്യുന്നതിനെ ‘ഡീൽ’ എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്? ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇവർ നടത്തുന്ന ഈ ഒത്തുകളി രാജീവ് ചന്ദ്രശേഖർ കൃത്യമായി തുറന്നുകാട്ടി.”
അടുത്ത ഗൗരവകരമായ കാര്യം കഴിഞ്ഞ പത്ത് വർഷത്തെ ഭരണമാണ്. കേരളത്തിൽ എത്രയോ വലിയ അഴിമതികൾ നടന്നു. സാധാരണക്കാരന്റെ അധ്വാനം കൊള്ളയടിച്ച സഹകരണ ബാങ്ക് തട്ടിപ്പുകൾ, സ്വർണ്ണക്കടത്ത് കേസ്, ലൈഫ് മിഷൻ… ഇങ്ങനെ നീളുന്നു പട്ടിക. ഒരു പ്രധാനപ്പെട്ട ചോദ്യമുണ്ട്—ഈ പത്ത് വർഷത്തിനിടയിൽ പ്രതിപക്ഷമായ കോൺഗ്രസ് എപ്പോഴെങ്കിലും ഈ അഴിമതികൾക്കെതിരെ സർക്കാരിനെ വിറപ്പിക്കുന്ന രീതിയിൽ പോരാടിയിട്ടുണ്ടോ? 2018-ലെ ശബരിമല വിഷയം തന്നെ എടുക്കാം. വിശ്വാസികൾ തെരുവിൽ തല്ലുകൊണ്ടപ്പോഴും ശബരിമലയിൽ സ്വർണ്ണക്കൊള്ള നടന്നുവെന്ന് ആരോപണങ്ങൾ ഉയർന്നപ്പോഴും കോൺഗ്രസ് എവിടെയായിരുന്നു? അഴിമതിയും കൊള്ളയും നടക്കുമ്പോൾ ഭരണപക്ഷത്തിന് സുരക്ഷിതമായ പാതയൊരുക്കി കൊടുക്കുന്ന ഈ ശൈലി ഒരു ഡീൽ തന്നെയല്ലേ? ഇതാണ് രാജീവ് ചന്ദ്രശേഖർ ഓരോന്നായി എടുത്തു ചോദിക്കുന്നത്.
യുഡിഎഫിന്റെ കാര്യമെടുത്താൽ അവിടെ ഇപ്പോൾ കോൺഗ്രസ്സല്ല രാജാവ് എന്ന് രാജീവ് ചന്ദ്രശേഖർ അടിവരയിട്ടു പറയുന്നു. യുഡിഎഫിനെ നിയന്ത്രിക്കുന്ന റിമോട്ട് കൺട്രോൾ ഇപ്പോൾ മുസ്ലിം ലീഗിന്റെ കയ്യിലാണ്. ലീഗ് പറയുന്നതിനപ്പുറം ഒരു വാക്ക് പറയാൻ കോൺഗ്രസ് നേതാക്കൾക്ക് ധൈര്യമില്ല. അധികാരം കിട്ടിയാൽ ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനവും ആറ് മന്ത്രിമാരും നൽകാമെന്ന് കോൺഗ്രസ് രഹസ്യമായി വാക്ക് കൊടുത്തിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിക്കുന്നു. ഇതിന് മറുപടി പറയാൻ കോൺഗ്രസ്സിന് കഴിയുന്നില്ല. ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും ലീഗിന് ഡീലുണ്ട് എന്ന് അദ്ദേഹം ആരോപിക്കുമ്പോൾ, ആ ലീഗിന് കീഴടങ്ങി നിൽക്കുന്ന കോൺഗ്രസ് എന്ത് മതേതരത്വത്തെക്കുറിച്ചാണ് സംസാരിക്കുന്നത്? മുൻപ് അഞ്ചാം മന്ത്രിക്ക് വഴങ്ങിയതുകൊണ്ടാണ് യുഡിഎഫ് തോറ്റതെന്ന് കോൺഗ്രസ്സിന്റെ തന്നെ അന്വേഷണ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ആ ചരിത്രം ആവർത്തിക്കപ്പെടുകയാണ് ഇവിടെ.”
ബിജെപിയുടെ മുന്നണിയിൽ സീറ്റ് വിഭജനം നടന്നപ്പോൾ കുറ്റം പറയാൻ ഓടിവന്നവർ സ്വന്തം മുന്നണിയിലെ അവിശുദ്ധ കൂട്ടുകെട്ടുകളെ കുറിച്ച് മിണ്ടുന്നില്ല. എൻഡിഎയിൽ കാര്യങ്ങൾ സുതാര്യമാണ്. എന്നാൽ കോൺഗ്രസ്സും സിപിഎമ്മും ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് ബിജെപിക്കെതിരെ നുണക്കഥകൾ പ്രചരിപ്പിക്കുകയാണ്. ഇതിനെല്ലാമുള്ള മറുപടിയാണ് ഡോ. രാജീവ് ചന്ദ്രശേഖർ നൽകിയത്. വോട്ടിന് വേണ്ടി ആരുമായും കൂട്ടുപിടിക്കുന്ന, ആദർശമില്ലാത്ത രാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടമാണിതെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.”കേരളത്തിലെ രാഷ്ട്രീയം ഇപ്പോൾ കണ്ടു കഴിഞ്ഞാൽ ഒരു കാര്യം ഉറപ്പാണ്—നമ്മുടെ നാട്ടിലെ സിനിമാക്കാരേക്കാൾ വലിയ അഭിനയമാണ് ഇവിടുത്തെ രാഷ്ട്രീയക്കാർ കാഴ്ചവെക്കുന്നത്. ഇതിനെയാണ് ‘കൊടക്’ എന്ന് പറയേണ്ടത്! ഒരു വശത്ത് കോൺഗ്രസ് പറയുന്നു ‘സിപിഎമ്മും ബിജെപിയും ഡീലാണ്’. മറുവശത്ത് സിപിഎം പറയുന്നു ‘ബിജെപിയും കോൺഗ്രസ്സും ഡീലാണ്’. ഇത് കേൾക്കുമ്പോൾ തന്നെ നമുക്ക് തോന്നും, ഇവർ രണ്ടാളും ബിജെപിയെ അല്ലാതെ വേറെ ആരെയും പേടിക്കാനില്ലേ എന്ന്.ഇതൊരു വിചിത്രമായ നാടകമാണ് സുഹൃത്തുക്കളെ… സ്റ്റേജിന് പിന്നിൽ ഇവർ കൈകൊടുക്കും, സ്റ്റേജിന് മുന്നിൽ വന്നാൽ പരസ്പരം ചെളിവാരിയെറിയും. എന്നിട്ട് അവസാനം ബിജെപിയുടെ തലയിൽ കെട്ടിവെക്കാൻ നോക്കും. പക്ഷേ രാജീവ് ചന്ദ്രശേഖർ ഈ നാടകത്തിന്റെ കർട്ടൻ വലിച്ചു കീറിക്കഴിഞ്ഞു.”പുറത്ത് ‘ഭായി ഭായി’ എന്ന് പറഞ്ഞു കെട്ടിപ്പിടിച്ചു നടക്കുന്നവർ കേരളത്തിൽ വരുമ്പോൾ മാത്രം ‘കഠിന ശത്രുക്കൾ’ ആകുന്നത് എങ്ങനെയാണ്? ഈ അഭിനയത്തിന് ആരെങ്കിലും ഒരു അവാർഡ് കൊടുക്കേണ്ടി വരും!”
ഇവര് വിചാരിക്കുന്നത് ജനങ്ങൾ ഇതൊന്നും കാണുന്നില്ലെന്നാണ്. പക്ഷേ ജനങ്ങൾ ഇപ്പോൾ എല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞു. ബിജെപി ഉയർത്തുന്ന വികസന രാഷ്ട്രീയത്തെ നേരിടാൻ കഴിയാതെ വരുമ്പോഴാണ് ഇവർ ഇത്തരം തരംതാഴ്ന്ന ആരോപണങ്ങളുമായി വരുന്നത്.
നിങ്ങൾ തന്നെ ചിന്തിച്ചു നോക്കൂ… ഒരു അഴിമതി കേസ് വരുമ്പോൾ എന്തുകൊണ്ടാണ് പ്രതിപക്ഷം നിയമസഭയിൽ വെറും പ്രസംഗം നടത്തി അവസാനിപ്പിക്കുന്നത്? എന്തുകൊണ്ടാണ് അവർ ജനങ്ങളെ അണിനിരത്തി സമരം ചെയ്യാത്തത്? കാരണം, അവിടെയാണ് ആ ‘ഡീൽ’ ഒളിഞ്ഞിരിക്കുന്നത്.”
രാജീവ് ചന്ദ്രശേഖർ ഉന്നയിച്ച ഒരു പ്രധാന കാര്യമുണ്ട്—യുഡിഎഫ് കാലത്തെ അന്വേഷണ റിപ്പോർട്ടുകൾ. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി വിവാദവും അതുണ്ടാക്കിയ വർഗ്ഗീയ ധ്രുവീകരണവും യുഡിഎഫിന്റെ പതനത്തിന് കാരണമായെന്ന് കോൺഗ്രസിന്റെ തന്നെ അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ ആ റിപ്പോർട്ട് എവിടെ? അത് പുറത്തുവിടാൻ കോൺഗ്രസ് ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? ലീഗിനെ പിണക്കാൻ വയ്യാത്തതുകൊണ്ടല്ലേ? സ്വന്തം പാർട്ടിക്കുള്ളിലെ സത്യങ്ങൾ പോലും മൂടിവെക്കുന്ന ഈ രീതിയെയാണ് യഥാർത്ഥത്തിൽ ‘അവിശുദ്ധ ഡീൽ’ എന്ന് വിളിക്കേണ്ടത്. ഇതിനെക്കുറിച്ചൊന്നും മിണ്ടാതെയാണ് ഇവർ ബിജെപിക്കെതിരെ വിരൽ ചൂണ്ടുന്നത്.”
CPM UDF ഡീൽ പൊളിച്ചടുക്കി RC യുടെ മാസ്സ് മറുപടി
