അടുത്തിടെ കേരളം ഒരു കല്യാണം ആഘോഷിച്ചു. വെറുമൊരു കല്യാണമല്ല, “യഥാർത്ഥ കേരള സ്റ്റോറി” എന്നൊക്കെ വിശേഷിപ്പിച്ച്, മതസൗഹാർദ്ദത്തിന്റെ വലിയൊരു വിപ്ലവമായിട്ടാണ് ചിലർ ഇത് ആഘോഷിച്ചത്. കുംഭമേളയിൽ നിന്ന് വൈറലായ മൊണാലിസയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം. സോഷ്യൽ മീഡിയയിൽ ഇത് വലിയ തരംഗമായപ്പോൾ, ഈ വിവാഹത്തിന് ചുക്കാൻ പിടിക്കാനും ആശീർവാദം ചൊരിയാനും നമ്മുടെ ചില ഉന്നത നേതാക്കൾ തന്നെ മുൻപന്തിയിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ ആഘോഷങ്ങളുടെയൊക്കെ മുഖംമൂടി അഴിഞ്ഞു വീണിരിക്കുകയാണ്. അഭിനന്ദന പ്രവാഹങ്ങൾക്കിടയിൽ ആരും കാണാതെ പോയ, അല്ലെങ്കിൽ ആരും കാണാൻ ആഗ്രഹിക്കാത്ത ചില കയ്പ്പേറിയ സത്യങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു.ശിവൻകുട്ടിയും എം.വി. ഗോവിന്ദനും ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളായിരുന്നു ഈ വിവാഹത്തിന്റെ വലിയ പ്രമോട്ടർമാർ. “നോക്കൂ, ഇതാണ് കേരളം, ഇവിടെ ഇങ്ങനെയൊക്കെയാണ്” എന്ന് പറഞ്ഞ് ലോകത്തിന് മാതൃക കാണിക്കാൻ പോയവർക്ക് ഇപ്പോൾ എവിടെയാണ് മുഖം ഒളിപ്പിക്കേണ്ടത് എന്നറിയില്ലാത്ത അവസ്ഥയാണ്. നേതാക്കളേ, ആരെ കാണിക്കാനായിരുന്നു ഈ പ്രഹസനം? ഒരു വിവാഹം നടക്കുമ്പോൾ ആ പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് ഉറപ്പുവരുത്താനുള്ള സാമാന്യബുദ്ധി പോലും നിങ്ങൾക്കില്ലാതെ പോയോ?
മധ്യപ്രദേശിലെ പാവപ്പെട്ട ഗോത്രവിഭാഗത്തിൽപ്പെട്ട ആ പെൺകുട്ടിയുടെ അച്ഛനും അമ്മയും തുടക്കം മുതൽ കരഞ്ഞുപറഞ്ഞതാണ്, തങ്ങളുടെ മകൾക്ക് പ്രായപൂർത്തിയായിട്ടില്ല എന്ന്. പക്ഷേ, അത് കേൾക്കാൻ നമ്മുടെ നേതാക്കൾക്ക് സമയമുണ്ടായിരുന്നില്ല. അവർക്ക് രാഷ്ട്രീയ ലാഭം മാത്രമായിരുന്നു ലക്ഷ്യം. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ വിവാഹക്കയത്തിലേക്ക് തള്ളിവിടാൻ കൂട്ടുനിന്നതിലൂടെ എന്ത് സന്ദേശമാണ് നിങ്ങൾ ഈ നാടിന് നൽകുന്നത്? പുരോഗമനം പ്രസംഗിക്കുന്ന നിങ്ങൾ ഇപ്പോൾ ഒരു പോക്സോ കേസിന്റെ നിഴലിൽ നിൽക്കുമ്പോൾ ജനങ്ങൾ നിങ്ങളെ നോക്കി ചിരിക്കുകയാണ്.
ദേശീയ പട്ടികവർഗ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന കണക്കുകളാണ്. വിവാഹം നടക്കുമ്പോൾ മൊണാലിസയുടെ പ്രായം വെറും 16 വയസ്സും 2 മാസവും മാത്രമായിരുന്നു. 2009 ഡിസംബറിലാണ് ആ പെൺകുട്ടി ജനിച്ചതെന്ന് മഹേശ്വറിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. 18 വയസ്സായി എന്ന് കാണിക്കാൻ ഒരു വ്യാജ ആധാർ കാർഡുണ്ടാക്കി, ഇവിടെയുള്ള ഒരു പഞ്ചായത്ത് ഓഫീസിനെ തെറ്റിദ്ധരിപ്പിച്ച്, ക്ഷേത്ര അധികൃതരെയും കബളിപ്പിച്ചാണ് ഈ വിവാഹം നടന്നത്. ഈ വ്യാജരേഖകൾ ചമയ്ക്കാൻ ആരൊക്കെയാണ് കൂട്ടുനിന്നത്? ഒരു ഗ്രാമപഞ്ചായത്ത് ഓഫീസിൽ രേഖകൾ പരിശോധിക്കാതെ വിവാഹം രജിസ്റ്റർ ചെയ്തത് എങ്ങനെയെന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു.
ഇപ്പോൾ ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റവാളി ജയിലിലേക്ക് പോകുമെന്ന് ഉറപ്പാണ്. എന്നാൽ ഫർമാനെക്കാൾ വലിയ കുറ്റവാളികൾ ഈ ഗൂഢാലോചനയ്ക്ക് കൂട്ടുനിന്നവരാണ്. കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാരോട് ഏപ്രിൽ 22ന് ഹാജരാകാൻ കമ്മീഷൻ ഉത്തരവിട്ടു കഴിഞ്ഞു. ഈ വിഷയത്തിൽ നടന്ന ഓരോ ചുവടുവെപ്പിലും നിയമലംഘനങ്ങളുടെ നീണ്ട നിരതന്നെയുണ്ട്.
അതുകൊണ്ട് സുഹൃത്തുക്കളെ, ആരെങ്കിലും പ്രണയിച്ചു എന്ന് കേൾക്കുമ്പോൾ ഉടനെ അതിനെ രാഷ്ട്രീയവൽക്കരിക്കാൻ ഓടുന്ന നേതാക്കൾ ഒന്നോർക്കുക. നിങ്ങളുടെ ഈ “ഷോ”കൾക്ക് ഇരയാകുന്നത് പാവപ്പെട്ട പെൺകുട്ടികളുടെ ജീവിതമാണ്. ഇതിനെയാണോ നിങ്ങൾ ‘യഥാർത്ഥ കേരള സ്റ്റോറി’ എന്ന് വിളിച്ചത്? എങ്കിൽ ആ സ്റ്റോറിയുടെ ക്ലൈമാക്സ് ഇപ്പോൾ അഴിമതിയുടെയും നിയമലംഘനത്തിന്റെയും നാറുന്ന കഥയായി മാറിയിരിക്കുന്നു. ഇനിയെങ്കിലും ഇത്തരം പ്രഹസനങ്ങൾ നിർത്തി, ജനങ്ങളെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കാൻ തയ്യാറാകണം. ഇല്ലെങ്കിൽ ജനങ്ങൾ നിങ്ങളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയുന്ന കാലം വിദൂരമല്ല.
കേരളത്തിലെ ഒരു പഞ്ചായത്ത് ഓഫീസിൽ പോയി നോക്കിയിട്ടുണ്ടോ നിങ്ങൾ? ഒരു ജനന സർട്ടിഫിക്കറ്റിനോ മരണ സർട്ടിഫിക്കറ്റിനോ വേണ്ടി മാസങ്ങളോളം സാധാരണക്കാരെ നടത്തിക്കുന്നവരാണ് നമ്മുടെ ഉദ്യോഗസ്ഥർ. അവിടെയാണ് യാതൊരു പരിശോധനയുമില്ലാതെ, പ്രായം പോലും നോക്കാതെ കണ്ണടച്ച് വിവാഹം രജിസ്റ്റർ ചെയ്തു കൊടുത്തത്. ഇതിന് പിന്നിൽ പ്രവർത്തിച്ച രാഷ്ട്രീയ സമ്മർദ്ദം എത്രത്തോളമുണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നിയമം സാധാരണക്കാരന് ഒരുപോലെയും, നേതാക്കളുടെ താല്പര്യങ്ങൾക്ക് മറ്റൊരു വിധത്തിലുമാണോ ഇവിടെ നടപ്പിലാക്കുന്നത്?”സ്ത്രീ സുരക്ഷയെക്കുറിച്ചും പെൺകുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്നവരാണ് നമ്മുടെ മന്ത്രിമാരും നേതാക്കളും. പക്ഷേ, സ്വന്തം രാഷ്ട്രീയ മൈലേജിന് വേണ്ടി ഒരു 16 വയസ്സുകാരിയുടെ ജീവിതം ബലികൊടുക്കുമ്പോൾ ആ സുരക്ഷാ ബോധമൊക്കെ എവിടെപ്പോയി? ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയെ ‘വൈറൽ സെൻസേഷൻ’ ആക്കി മാറ്റിയപ്പോൾ അവളുടെ ഭാവി എന്താകുമെന്ന് ആരെങ്കിലും ചിന്തിച്ചോ?
അന്ന് ഈ വിവാഹത്തെ ന്യായീകരിച്ച് പോസ്റ്റിട്ട സൈബർ സഖാക്കളും ബുദ്ധിജീവികളും ഇപ്പോൾ എവിടെപ്പോയി ഒളിച്ചു? ഇത് ‘ലവ് ജിഹാദ്’ ആണെന്ന് അന്ന് പറഞ്ഞവരെ വർഗീയവാദികളായി മുദ്രകുത്താൻ കാണിച്ച ആവേശം ഇപ്പോൾ എവിടെ? സത്യം പുറത്തുവരുമ്പോൾ എല്ലാവരും മാളത്തിൽ ഒളിക്കുന്നു.
കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്ന മറ്റൊരു ഗൗരവകരമായ കാര്യമാണ് ഇതിൽ ചില നിരോധിത സംഘടനകളുടെ ഇടപെടൽ. കേരളത്തിൽ ഇത്തരം ശക്തികൾക്ക് വളം വെച്ചുകൊടുക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് കുടപിടിക്കുന്ന നേതാക്കൾ നാടിന്റെ സുരക്ഷയാണ് അപകടത്തിലാക്കുന്നത്.”
അതുകൊണ്ട് പ്രിയപ്പെട്ട നേതാക്കളേ, അക്ഷരത്തെറ്റില്ലാതെ മലയാളം വായിക്കാൻ പഠിപ്പിച്ചതുപോലെ, നിയമപുസ്തകം കൂടി ഒന്ന് മര്യാദയ്ക്ക് വായിച്ചു പഠിക്കണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നത് ‘വിപ്ലവമല്ല’, അത് ‘ക്രിമിനൽ കുറ്റമാണ്’.
ഇവിടെയാണ് നമ്മൾ ഗൗരവമായി ചോദിക്കേണ്ടത്—എന്ത് ഉറപ്പിന്മേലായിരുന്നു നമ്മുടെ സി.പി.എം നേതാക്കൾ ഈ വിവാഹത്തിന് കുടപിടിച്ചത്? ഒരു പെൺകുട്ടിയുടെയും യുവാവിന്റെയും വിവാഹം നടക്കുമ്പോൾ അവരുടെ പശ്ചാത്തലമോ, രേഖകളോ പരിശോധിക്കാനുള്ള സാമാന്യ മര്യാദ പോലും എന്തുകൊണ്ട് ഇവർ കാണിച്ചില്ല? ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ശിവൻകുട്ടിയും എം.വി. ഗോവിന്ദനും എന്തിനാണ് ഈ പ്രഹസനത്തിന് ചുക്കാൻ പിടിച്ചത്?ആരെ ബോധിപ്പിക്കാനായിരുന്നു ഈ ധൃതി? കേരളം ഒരു ‘മതേതര സ്വർഗ്ഗമാണെന്ന്’ പുറംലോകത്തെ കാണിക്കാൻ ഒരു കൊച്ചുപെൺകുട്ടിയുടെ ജീവിതമാണോ നിങ്ങൾ ബലികൊടുക്കേണ്ടത്? ‘യഥാർത്ഥ കേരള സ്റ്റോറി’ എന്ന ലേബലൊട്ടിച്ച് രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ, നിങ്ങൾ കൂട്ടുനിന്നത് ഒരു പോക്സോ കേസിനാണെന്ന് ഇപ്പോൾ ബോധ്യമായല്ലോ. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ഇരയാക്കി മാറ്റിയ ഈ ഗൂഢാലോചനയിൽ പങ്കുചേർന്ന നേതാക്കൾക്ക് ഇനി എന്ത് ന്യായീകരണമാണ് പറയാനുള്ളത്?
അധികാരത്തിന്റെ തണലിൽ എന്ത് നിയമലംഘനവും നടത്താമെന്നും, അതിനെയൊക്കെ വിപ്ലവമെന്ന് വിളിക്കാമെന്നും നിങ്ങൾ കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഒരു ദരിദ്ര കുടുംബത്തിന്റെ കണ്ണീർ കാണാതെ പോയ നിങ്ങൾ, ഈ നാട്ടിലെ പെൺകുട്ടികളോട് മറുപടി പറയേണ്ടി വരും. പ്രീണന രാഷ്ട്രീയത്തിന് വേണ്ടി നിയമത്തെ ചവിട്ടിമെതിച്ചവർക്ക് കാലം കാത്തുവെച്ച തിരിച്ചടിയാണിത്.”കേരളത്തിലെ സാംസ്കാരിക നായകരും ബുദ്ധിജീവികളും ഇപ്പോൾ എവിടെപ്പോയി? ഒരു ചെറിയ പ്രശ്നമുണ്ടാകുമ്പോൾ കത്തെഴുതാനും മെഴുകുതിരി കത്തിക്കാനും ഓടിവരുന്നവർ, ഒരു 16 വയസ്സുകാരിയുടെ ജീവിതം വെച്ച് രാഷ്ട്രീയ നേതാക്കൾ പന്താടിയപ്പോൾ എന്ത് കൊണ്ട് പ്രതികരിച്ചില്ല? നിങ്ങളുടെ ‘പുരോഗമന ബോധം’ രാഷ്ട്രീയ പാർട്ടികൾക്ക് അനുസരിച്ചാണോ മാറുന്നത്? ഒരു പെൺകുട്ടിയുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടപ്പോൾ മൗനം പാലിച്ചവർക്ക് ചരിത്രം മാപ്പുനൽകില്ല
നമ്മൾ മറന്നുപോകാത്ത ഒരു കാര്യമുണ്ട്.
വൈറൽ വിവാഹത്തിന്പിന്നിലെ ഗൂഢാലോചന പുറത്ത്
