പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

: പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിട്ട മുന്ന് പേരെ ബീഹാറിലെ ബക്സറിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.രഹസ്യ വിവരത്തെ തുടർന്ന് ബിഹാർ പോലീസും എൻഐഎയും സംയുക്തമയി നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.റേഡിയോ കമ്യൂണിക്കേഷൻ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അടുത്ത മൂന്നാഴ്ചയ്‌ക്കുള്ളിൽ പ്രധാനമന്ത്രി മോദിയെ ആക്രമിക്കാൻ യുവാക്കൾ ഗൂഢാലോചന നടത്തിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.. ബുധനാഴ്ച വൈകുന്നേരം സംശയിക്കപ്പെടുന്നവരുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ ഒരു ലാപ്‌ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. പദ്ധതി നടപ്പിലാക്കാൻ 22 ദിവസത്തെ സമയവും പണവും ആവശ്യപ്പെട്ട് സംഘം ഒരു വിദേശ രഹസ്യാന്വേഷണ ഏജൻസിയെ ബന്ധപ്പെട്ടതായി …

Leave a Reply

Your email address will not be published. Required fields are marked *