പാലിയേക്കര പഴയപടി! ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശം കാറ്റിൽ പറത്തി ടോൾ പിരിവ്; ഡിജിറ്റല്‍ പേയ്‌മെന്റ് വഴിയുള്ള ടോള്‍ പിരിവ് നടപ്പായില്ല

പുതുക്കാട് പാലിയേക്കര ടോള്‍ പ്ലാസയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് വഴിയുള്ള ടോള്‍ പിരിവ് നടപ്പായില്ല. രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് വഴി മാത്രമേ ടോള്‍പിരിവ് നടത്തുകയുള്ളൂ എന്ന ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശമുണ്ടായിട്ടും പാലിയേക്കരയില്‍ ഇത് നടപ്പിലാക്കിയില്ല. ബി.ഒ.ടി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പന്നിയങ്കര ടോള്‍ പ്ലാസയില്‍ നേരത്തേ യു.പി.ഐ സംവിധാനം നടപ്പാക്കിയിട്ടും പാലിയേക്കരയില്‍ ഇപ്പോഴും പഴയ രീതിയിലാണ് ടോള്‍ പിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *