വിമർശകരുടെ വായടപ്പിച്ച് മോദിയുടെ നയതന്ത്രം നീക്കം

ന്ന് ലോകം മുഴുവൻ പേടിയോടെ നോക്കുന്ന ഒരു വാർത്തയിലേക്കാണ് നമ്മൾ ശ്രദ്ധ തിരിക്കുന്നത്. പശ്ചിമേഷ്യയിൽ യുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ, കടലിലെ ഏറ്റവും അപകടം പിടിച്ച മേഖലയായി മാറിയിരിക്കുകയാണ് ഹോർമുസ് കടലിടുക്ക്. കപ്പലുകൾക്ക് നേരെ വെടിയുണ്ടകൾ പായുന്ന, ബോംബുകൾ വീഴുന്ന ഈ വഴിയിലൂടെ മറ്റു രാജ്യങ്ങൾ യാത്ര ചെയ്യാൻ പോലും ഭയപ്പെടുമ്പോൾ, നമ്മുടെ ഭാരതത്തിന്റെ ഒരു കപ്പൽ കൂടി വിജയകരമായി ആ കടലിടുക്ക് പിന്നിട്ടിരിക്കുന്നു. എന്താണ് യഥാർത്ഥത്തിൽ അവിടെ സംഭവിക്കുന്നത്? എങ്ങനെയാണ് ഇന്ത്യയ്ക്ക് മാത്രം ഈ പ്രതിസന്ധിക്കിടയിലും മുന്നേറാൻ കഴിയുന്നത്? നമുക്കൊന്ന് പരിശോധിക്കാം.
എന്താണ് ഈ ഹോർമുസ് കടലിടുക്ക്?
ലളിതമായി പറഞ്ഞാൽ, ലോകത്തെ എണ്ണ വ്യാപാരത്തിന്റെ ശ്വാസനാളമാണ് ഈ ഹോർമുസ് കടലിടുക്ക്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പെട്രോളും ഡീസലുമൊക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തണമെങ്കിൽ ഈ ഇടുങ്ങിയ കടൽപാത കടന്നേ തീരൂ. എന്നാൽ നിലവിൽ ഇറാനും മറ്റ് ചില ശക്തികളും തമ്മിലുള്ള തർക്കം കാരണം ഈ പ്രദേശം ഒരു യുദ്ധക്കളമായി മാറിയിരിക്കുകയാണ്. വിദേശ കപ്പലുകൾ പലതും പേടിച്ച് യാത്ര നിർത്തിവെച്ചു. എന്നാൽ അവിടെയാണ് ഇന്ത്യയുടെ കരുത്ത് നമ്മൾ കാണുന്നത്. വെടിയുണ്ടകളെയും ഭീഷണികളെയും അവഗണിച്ച് ഭാരതത്തിന്റെ പതാക വെച്ച പത്താമത്തെ കപ്പലാണ് ഇപ്പോൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നത്.
മോദി സർക്കാരിന്റെ നയതന്ത്ര മികവ്:
ഇതൊരു അത്ഭുതമല്ല, മറിച്ച് കൃത്യമായ പ്ലാനിംഗിന്റെ ഫലമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗൾഫ് രാജ്യങ്ങളുമായി ഉണ്ടാക്കിയെടുത്ത ആഴത്തിലുള്ള സൗഹൃദമാണ് ഇന്ന് നമ്മുടെ നാവികർക്ക് തുണയാകുന്നത്. ലോകരാജ്യങ്ങൾ തമ്മിൽ അടിക്കുമ്പോഴും, ഇറാൻ പ്രതിനിധികളുമായി നേരിട്ട് സംസാരിക്കാനും നമ്മുടെ കപ്പലുകൾക്ക് സുരക്ഷിത പാത ഉറപ്പാക്കാനും മോദി സർക്കാരിന് സാധിച്ചു. നമ്മുടെ വിദേശകാര്യ മന്ത്രാലയം ഓരോ നിമിഷവും ഈ കപ്പലുകളെ നിരീക്ഷിക്കുന്നുണ്ട്. ആക്രമണം നടന്നപ്പോൾ തന്നെ ശക്തമായി പ്രതികരിക്കാനും, ഇറാൻ പ്രതിനിധിയെ വിളിച്ച് നമ്മുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടാനും ഇന്ത്യ കാണിച്ച ആർജ്ജവം ലോകശക്തികൾക്ക് പോലും മാതൃകയാണ്.
നാവികരുടെ സുരക്ഷയും ഇന്ത്യയുടെ കരുതലും:
വെറുതെ കപ്പൽ ഓടിക്കുക മാത്രമല്ല ഇന്ത്യ ചെയ്യുന്നത്. അവിടെ കുടുങ്ങിക്കിടക്കുന്ന ഓരോ സാധാരണക്കാരായ നാവികരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള വലിയൊരു ദൗത്യമാണ് നടക്കുന്നത്. ഏകദേശം രണ്ടരലഭത്തോളം നാവികരെയാണ് ഇന്ത്യ ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ജാഗ് അർനവ് പോലുള്ള കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായപ്പോൾ, ഭയന്നുപോയ നമ്മുടെ നാവികർക്ക് ആത്മവിശ്വാസം നൽകാനും അവർക്ക് വേണ്ട സഹായങ്ങൾ എത്തിക്കാനും കേന്ദ്ര സർക്കാർ കാണിച്ച വേഗത എടുത്തു പറയേണ്ടതാണ്. 499-ഓളം നാവികർ ഇപ്പോഴും ആ മേഖലയിലുണ്ടെങ്കിലും, അവരെ ഓരോരുത്തരെയും കാക്കാൻ ഡൽഹിയിൽ ഒരു കരുത്തുറ്റ ഭരണകൂടമുണ്ടെന്ന ഉറപ്പാണ് അവർക്ക് കരുത്ത് നൽകുന്നത്.ചുരുക്കത്തിൽ പറഞ്ഞാൽ, ലോകം പ്രതിസന്ധിയിലാകുമ്പോൾ തളർന്നു പോകുന്ന പഴയ ഇന്ത്യയല്ല ഇന്നത്തേത്. ഇത് വെല്ലുവിളികളെ ഏറ്റെടുക്കുന്ന, സ്വന്തം പൗരന്മാരുടെ സുരക്ഷയ്ക്കായി ഏതറ്റം വരെയും പോകുന്ന പുതിയ ഇന്ത്യയാണ്. അമേരിക്കൻ ഉപരോധവും യുദ്ധ ഭീഷണികളും കാരണം ലോകത്തെ വമ്പൻ കപ്പലുകൾ പിന്മാറിയപ്പോഴും, ഇന്ത്യയുടെ പത്താമത്തെ കപ്പലും ആ കടലിടുക്ക് കടന്നുവെങ്കിൽ അത് നമ്മുടെ നയതന്ത്ര വിജയമാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതം ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുന്ന കാഴ്ചയാണ് സമുദ്ര അതിർത്തികളിലും നമ്മൾ കാണുന്നത്. ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നിമിഷം.
നമ്മൾ ആലോചിച്ചു നോക്കേണ്ട ഒരു കാര്യമുണ്ട്—ലോകത്തെ വമ്പൻ ശക്തികളായ അമേരിക്കയുടെയോ ബ്രിട്ടന്റെയോ കപ്പലുകൾക്ക് പോലും ഇറാൻ ഒരു സുരക്ഷാ ഉറപ്പും നൽകുന്നില്ല. എന്നാൽ ഭാരതത്തിന്റെ പതാക കണ്ടാൽ, അത് നരേന്ദ്ര മോദിയുടെ ഇന്ത്യയാണെന്ന ബോധ്യം ഇന്ന് ലോകരാജ്യങ്ങൾക്കുണ്ട്. ഇത് വെറുതെ ഉണ്ടായതല്ല. ഉക്രെയ്ൻ-റഷ്യ യുദ്ധസമയത്ത് ആ യുദ്ധഭൂമിയിൽ നിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കാൻ ത്രിവർണ്ണ പതാക എങ്ങനെയാണോ ഒരു കവചമായത്, അതേ ബഹുമാനമാണ് ഇന്ന് ഹോർമുസ് കടലിടുക്കിലും ഇന്ത്യൻ കപ്പലുകൾക്ക് ലഭിക്കുന്നത്. ശത്രുതയുള്ള രാജ്യങ്ങൾ പോലും ഇന്ത്യയുടെ താൽപ്പര്യങ്ങളെ മാനിക്കുന്നുണ്ടെങ്കിൽ, അത് കഴിഞ്ഞ പത്തു വർഷം കൊണ്ട് നമ്മൾ നേടിയെടുത്ത ആഗോള സ്വാധീനത്തിന്റെ തെളിവാണ്.
ഒരു യുദ്ധം നടന്നാൽ ഇന്ത്യയിൽ പെട്രോൾ വില കുതിച്ചുയരും എന്ന് കരുതി ഇരുന്നവർക്കുള്ള മറുപടിയാണ് ഈ നീക്കങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *