“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ ……

ഹോർമുസ് കടലിടുക്കിൽ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെയുണ്ടായ വെടിവയ്‌പിനെക്കുറിച്ച് ഇന്ത്യയിലെ ഇറാന്റെ പരമോന്നത പ്രതിനിധി ഡോ. അബ്ദുൾ മജീദ് ഹക്കിം ഇലാഹി പ്രതികരിച്ചു. കൂടുതൽ വിശദാംശങ്ങൾ നൽകാതെ ഇറാനും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ ശക്തമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഈ വിഷയം ഉടൻ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു…….ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം വളരെ ശക്തമാണെന്ന് ഹൈദരാബാദിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ ഇറാന്റെ ഇന്ത്യയിലെ പരമോന്നത പ്രതിനിധി ഡോ. അബ്ദുൾ മജീദ് ഹക്കിം ഇലാഹി പറഞ്ഞു. എന്നിരുന്നാലും ഹോർമുസിലെ വെടിവയ്‌പ്പിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാം ശരിയാകുമെന്നും പ്രശ്നം പരിഹരിക്കപ്പെടുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു…….

Leave a Reply

Your email address will not be published. Required fields are marked *