ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം……

100 അന്താരാഷ്‌ട്ര ട്വന്റി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് വനിതാ ക്രിക്കറ്റിലെ ഓപ്പണർ ഷഫാലി വർമ്മ.ഇന്നലെ ഡര്‍ബനില്‍ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ട്വന്റി20 മത്സരത്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്. വെറും 22 വയസ്സും 81 ദിവസവും പ്രായമുള്ളപ്പോഴാണ് ഷഫാലി ഈ നാഴികക്കല്ല് പിന്നിട്ടത്. സഹതാരം ജെമീമ റോഡ്രിഗസിന്റെ റെക്കോഡാണ് ഷഫാലി മറികടന്നത്..അന്താരാഷ്‌ട്ര തലത്തിൽ റുവാണ്ടയുടെ ഗിസെലെ ഇഷിംവെ, ഹെൻറിയറ്റ് ഇഷിംവെ എന്നിവർക്ക് പിന്നിൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരം കൂടിയാണ് ഷഫാലി..കൂടാതെ ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ദീപ്തി ശർമ്മ, ജെമീമ റോഡ്രിഗസ് എന്നിവർക്ക് ശേഷം 100 ട്വന്റി20 മത്സരങ്ങൾ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതാ താരവും കൂടിയാണ് ഷഫാലി.

Leave a Reply

Your email address will not be published. Required fields are marked *