ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;നിങ്ങൾക്കെന്താ ഇത്ര പ്രത്യേകത?

കമല്‍ ഹാസനും മകളും നടിയുമായ ശ്രുതി ഹാസനും വോട്ട് ചെയ്യാനായി ഒരുമിച്ചാണ് എത്തിയത്. എന്നാല്‍ ജനാധിപത്യമാമാങ്കമാണെങ്കിലും തങ്ങള്‍ വിഐപികളായതിനാല്‍ ക്യൂ നില്‍ക്കാതെ വേഗം വോട്ട് ചെയ്ത് മടങ്ങാനായി കമല്‍ ഹാസന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഇവര്‍ പോളിംഗ് ബൂത്തിന് മുന്നിലുള്ള ക്യൂ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
നടനും രാഷ്‌ട്രീയക്കാരനുമായ കമൽഹാസനും മകളും നടിയുമായ ശ്രുതി ഹാസനും അൽവാർപേട്ട് സ്‌കൂളിലെ ക്യൂ മറികടക്കുന്നതായി ചില വീഡിയോകള്‍ പുറത്തുവന്നിരുന്നു. ഇതോടെ ഇവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നു. കമല്‍ഹാസന്റെ സമത്വ വാദത്തെ കാപട്യം എന്നാണ് ചിലര്‍ വിശേഷിപ്പിച്ചത്.
വോട്ടെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവമാണ്. അവിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ വിഐപി സംസ്കാരത്തിന് പ്രാധാന്യം നൽകുന്നില്ല, 85 വയസ്സിനു മുകളിലുള്ള മുതിർന്നവർക്കും വൈകല്യമുള്ളവർക്കും മാത്രമാണ് മുൻഗണന.വോട്ടിംഗിൽ തമിഴന്റെ അഭിമാനം ഉയർത്തിക്കാട്ടിക്കൊണ്ട് കമലഹാസൻ പിന്നീട് തന്റെ മഷി പുരട്ടിയ വിരൽ പോസ്റ്റ് ചെയ്തു.ധനുഷ്, രജനീകാന്ത് തുടങ്ങിയ മറ്റ് താരങ്ങൾ സ്ഥിരമായ പോളിംഗ് സമയത്ത് ഒരു പ്രശ്നവുമില്ലാതെ വോട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *