കോഴിക്കോട് മോഷണ ശ്രമത്തിനിടയിൽ മോഷ്ടാവ് കിണറ്റിൽ വീണു. നന്തിടൗണിലെ ഫ്ലൈഓവറിന് പടിഞ്ഞാറ് വശം നിസാർമൻസിൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കിണറിലാണ് വീണത്. വെള്ളി കാലത്ത് കുഞ്ഞബ്ദുള്ളയുടെ ഭാര്യ കിണറിൻ്റെ ഗ്രില്ല് തെന്നി നീങ്ങിയത് നേരയാക്കിയതി ന് ശേഷം വെള്ളം കോരുന്ന സമയത്താണ് കിണറിലെ ആളെ കാണുന്നത്. 24 അടിയോളം താഴ്ച്ചയുള്ളതാണ് കിണർ. ആദ്യം തല കണ്ടപ്പോൾ തേങ്ങയാണെന്നാണ് കരുതിയത്. ബക്കറ്റ് താഴത്തേക്ക് ഇറങ്ങുന്ന സമയം ആൾ മുകളിലോട്ട് നോക്കിയപ്പോഴാണ് മനുഷ്യനാണ് മനസിലായത്. ഈ സമയം പേടിച്ചുള്ള നിലവിളികേട്ടാണ് കുഞ്ഞബ്ദുള്ളയും മകനും ഓടിവന്നത്. കിണറിൻ്റെ ഗ്രിൽ നീക്കിയതിന് ശേഷം കിണറിന് മുകളിലൂടെ കുളിമുറിവഴി വീട്ടിനുള്ളിലേക്ക് കയറാനുള്ള ശ്രമത്തിനിടയിൽ കാല് തെറ്റി കിണറിൽ വീണതാണെന്ന് സംശയം ആസാം സ്വദേശിയായ അഗസ്റ്റിൻ ബിർള (26) ആണ് കിണറിൽ വീണത്. വിവരമറിയിച്ചതിനെ തുടർന്നു കൊയിലാണ്ടി പൊലീസ് സബ്ഇൻസ്പെക്ടർ ശ്രീശാന്തിന്റെ നേത്വത്തിലുള്ള പൊലീസും കൊയിലാണ്ടി അഗ്നിരക്ഷാ സേനയും ചേർന്ന് ഇയാളെ പുറത്തെടുത്തു.കൊയിലാണ്ടി ഫയർ സ്റ്റേഷൻ അസിസ്റ്റൻ്റ് ഓഫീസർ പി എം അനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള എസ്എഫ്ആർഒഐ ഷിജി, എഫ്ആർഒമാരായ ജിനീഷ്കുമാർ, ഇ എം നിധി പ്രസാദ്, എൻ പി അനൂപ്, ഇ കെ നിധിൻ രാജ്, ഐ ഇന്ദ്രജിത്ത്, ഹോം ഗാർഡ് ടി പി ബാലൻ, റിജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി ഫയർഫോയിസിൻ്റെ റസ്ക്യു നെറ്റ് ഉപയോഗിച്ച് പ്രതിയെ കിണറിൽ നിന്നും കയറ്റി. ഫയർഫോയിസിൻ്റെ ആംബുലൻ സിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മോഷണ ശ്രമത്തിനിടയിൽ മോഷ്ടാവ് കിണറ്റിൽ വീണു;
