വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവും രൂപയുടെ മൂല്യത്തകർച്ചയും സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ടിക്കറ്റ് നിരക്കിൽ വലിയ മാറ്റങ്ങൾ വരുത്താൻ എയർ ഇന്ത്യ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ആഭ്യന്തര വിമാനങ്ങളിലും രണ്ട് മണിക്കൂറിൽ താഴെയുള്ള ഹ്രസ്വദൂര അന്താരാഷ്ട്ര സർവീസുകളിലും ഭക്ഷണം ഓപ്ഷണലാക്കാൻ എയർലൈൻ പദ്ധതിയിടുന്നു. ഭക്ഷണം വേണ്ടെന്ന് വയ്ക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ 250 രൂപ വരെ ഇളവ് നൽകുന്ന ‘അൺബണ്ടിൽലിംഗ്’ രീതി അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളിൽ നടപ്പിലാക്കിയേക്കും.
വിമാനത്തിൽ ഭക്ഷണം ഒഴിവാക്കാൻ എയർ ഇന്ത്യ, ബിസിനസ് ക്ലാസിലും മാറ്റങ്ങൾ
