ഇറാൻ ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. “ഭ്രാന്തന്മാരുടെ കൈവശം ആണവായുധങ്ങൾ ഉണ്ടാകരുത്” എന്നതിനാലാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് ട്രംപ് വ്യക്തമാക്കി. നിലവിലെ 60 ദിവസത്തെ യുദ്ധസമയം അവസാനിക്കാനിരിക്കെ, ഇത് നീട്ടുന്നതിനായി അമേരിക്കൻ കോൺഗ്രസിന്റെ അനുമതി തേടാനിരിക്കെയാണ് ട്രംപിന്റെ ഈ പ്രസ്താവന.
ഭീകരവാദികളായ ഇറാനിൽ നിന്ന് പശ്ചിമേഷ്യയെ രക്ഷിച്ചത് അമേരിക്കയുടെ ശക്തമായ സൈനിക നടപടികളാണെന്ന് ട്രംപ് അവകാശപ്പെട്ടു. അമേരിക്കൻ ബോംബറുകൾ ഉപയോഗിച്ച് തടഞ്ഞില്ലായിരുന്നെങ്കിൽ ഇറാൻ ആണവായുധങ്ങൾ പ്രയോഗിക്കുമായിരുന്നുവെന്നും അത് ഇസ്രയേലിന്റെയും യൂറോപ്പിന്റെയും തകർച്ചയ്ക്ക് കാരണമാകുമായിരുന്നുവെന്നും അദ്ദേഹം ഫ്ലോറിഡയിൽ പറഞ്ഞു. നിലവിൽ ഇറാൻ സൈനികപരമായി തകർന്നിരിക്കുകയാണെന്നും അവരുടെ നാവിക-വ്യോമ സേനകളും നേതാക്കളും ഇല്ലാതായതായും ട്രംപ് കൂട്ടിച്ചേർത്തു.
