​തിരുപ്പതി ലഡു വിവാദം.കമ്മിഷൻ റിപ്പോർട്ട് പുറത്ത്……

തിരുപ്പതി തിരുമല ദേവസ്ഥാനത്തെ ലഡു നിർമാണത്തിനായി 70 ലക്ഷം കിലോയിലധികം നെയ്യ് സംഭരിച്ചത് യാതൊരുവിധ ഗുണനിലവാര പരിശോധനകളും കൂടാതെയാണെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. ആന്ധ്രാപ്രദേശ് സർക്കാർ നിയോഗിച്ച റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ ദിനേഷ് കുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകൾ ലഡുവിൽ മായം കലരാൻ ഇടയാക്കിയെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തൽഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള ഈ വീഴ്‌ചയാണ് വിതരണക്കാർക്ക് മായം ചേർത്ത നെയ്യ് നൽകാൻ അനുവദിച്ചതെന്നും കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *