ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ‘പ്രേമലു’വിനു ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ചിത്രീകരണം പൂർത്തിയായി. നിവിൻ പോളിയും മമിത ബൈജുവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നൂറിലധികം ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണമാണ് പൂർത്തിയായത്.
റൊമാന്റിക് കോമഡി ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ നിവിൻ പോളി, ഈ ജോണറിലെ ഹിറ്റ് മേക്കറായ ഗിരീഷ് എ ഡിയുമായി ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ. 2026 ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഭാവന സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമായ ‘ബത്ലഹേം കുടുംബ യൂണിറ്റ്’ നിർമ്മിക്കുന്നത്.
