നമ്മുടെ നാട്ടുകാർക്ക് ചായയോടുള്ള ഇഷ്ടം അത്രമേൽ വലുതാണ്. എവിടെയും എപ്പോഴും “ഒരു ചായ കിട്ടിയിരുന്നെങ്കിൽ” എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ഇന്ത്യക്കാരുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത പാനീയമാണ് ചായ. രാവിലെ ഉറക്കമുണർന്നാലുടൻ ഒരു കപ്പ് ചായ കുടിച്ചാലേ പലർക്കും ശരിയായ ഉന്മേഷം ലഭിക്കൂ എന്ന അവസ്ഥയാണ്. ജോലിസ്ഥലത്തെ കടുത്ത പിരിമുറുക്കങ്ങളിൽ നിന്ന് ആശ്വാസം തേടാൻ എല്ലാവരും ആശ്രയിക്കുന്നതും ഈ ചായ ഇടവേളകളെത്തന്നെയാണ്. അല്പം തലവേദനയോ അസ്വസ്ഥതയോ തോന്നിയാൽ ഒരു ചായ കുടിച്ചാൽ എല്ലാം മാറിക്കോളും എന്ന് വിശ്വസിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലും ചായക്കടകൾ നമുക്ക് ഒഴിവാക്കാനാവാത്ത പ്രധാന ഇടത്താവളങ്ങളാണ്. ചുരുക്കത്തിൽ, സന്തോഷത്തിലും സങ്കടത്തിലും വിശ്രമവേളകളിലും ഒരുപോലെ കൂട്ടിരിക്കുന്ന ഒരു വിശ്വസ്ത സുഹൃത്തിനെപ്പോലെയാണ് ഇന്ത്യക്കാർക്ക് ചാഅമിതമായ ചായകുടി ശീലം ആരോഗ്യത്തിന് ഗുണകരമാണോ എന്ന് ചോദിച്ചാൽ, ഒട്ടും നല്ലതല്ല എന്നതാണ് ഉത്തരം. മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലാത്തവർക്ക് ഒരു ദിവസം ഒന്നോ രണ്ടോ കപ്പ് ചായ കുടിക്കുന്നത് കുഴപ്പമില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, ഇതിന്റെ അമിത ഉപയോഗം വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പ്രത്യേകിച്ച് പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ, അൾസർ, നെഞ്ചെരിച്ചിൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉള്ളവർ പാലും പഞ്ചസാരയും ചേർത്ത ചായ പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഉചിതം.ആദ്യ ആഴ്ച: ചായ ഒഴിവാക്കി തുടങ്ങുന്ന ആദ്യ ആഴ്ചയിൽ ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ചായയ്ക്ക് അടിമയായവരിൽ ക്ഷീണം, അലസത, ഉറക്കക്കുറവ്, കടുത്ത തലവേദന, കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായെന്ന് വരാം. കഫീന്റെ സാന്നിധ്യം നിലയ്ക്കുന്നതോടെ ശരീരം അഡിനോസിൻ (Adenosine) എന്ന രാസവസ്തു കൂടുതൽ ഉത്പാദിപ്പിക്കുന്നതാണ് ഈ ക്ഷീണത്തിന് കാരണം. എന്നാൽ പരിഭ്രമിക്കേണ്ടതില്ല, ഈ അസ്വസ്ഥതകൾ ഏതാനും ദിവസങ്ങൾ മാത്രമേ നീണ്ടുനിൽക്കൂ. ചായയില്ലാത്ത അവസ്ഥയുമായി ശരീരം പൊരുത്തപ്പെട്ടു കഴിഞ്ഞാൽ ഈ പ്രശ്നങ്ങളെല്ലാം താനേ മാറുന്നതാണ്.
ഒരു മാസത്തേക്ക് ചായ കുടിക്കാതിരുന്നാൽ നിങ്ങളുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ
