പ്രതിപക്ഷ നേതാവ് ആര്? 

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്നുള്ള ആത്മപരിശോധനയ്ക്കായി സിപിഐഎം നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുന്നു. ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് പിന്നാലെ നാളെയും മറ്റന്നാളുമായി സംസ്ഥാന സമിതിയും ഒത്തുചേരും. വോട്ടിലുണ്ടായ വലിയ കുറവിനെക്കുറിച്ച് താഴെത്തട്ടിൽ നിന്നുള്ള പരിശോധനയ്ക്കും തിരുത്തൽ നടപടികൾക്കും യോഗം അന്തിമ രൂപം നൽകും. ഇതിനുപുറമെ, കേരളം ഉറ്റുനോക്കുന്ന പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയൻ എത്തുമോ അതോ പുതിയ നേതൃത്വം വരുമോ എന്ന കാര്യത്തിലും ഈ യോഗങ്ങളിൽ തീരുമാനമുണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *