പെട്രോൾ തുകയെച്ചൊല്ലി തർക്കം;

തലസ്ഥാനത്ത് പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ മദ്യപസംഘത്തിന്റെ ക്രൂരമായ ആക്രമണം. കുളത്തൂർ ഇൻഫോസിസ് ക്യാമ്പസിന് സമീപം പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലാണ് കാറിലെത്തിയ മൂന്നംഗ സംഘം ജീവനക്കാരെ മർദ്ദിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ആക്രമണത്തിൽ പമ്പ് ജീവനക്കാരായ ഉണ്ണി, രാജീവൻ എന്നിവർക്ക് പരിക്കേറ്റു.

കാറിലെത്തിയ സംഘം ആദ്യം 210 രൂപയ്ക്കും, തൊട്ടുപിന്നാലെ 110 രൂപയ്ക്കും പമ്പിൽ നിന്ന് പെട്രോൾ അടിച്ചിരുന്നു. എന്നാൽ പണം നൽകേണ്ട സമയം വന്നപ്പോൾ, എത്ര രൂപയ്ക്കാണ് പെട്രോൾ അടിച്ചതെന്നതിനെ ചൊല്ലി കാറിനുള്ളിലിരുന്നവർ തമ്മിൽ തർക്കമുണ്ടായി. ഇതിനിടയിലാണ് ഇവർ പെട്രോൾ അടിച്ച ജീവനക്കാരനായ ഉണ്ണിയോട് തുക എത്രയെന്ന് തിരക്കിയത്. കൃത്യമായ തുക പറഞ്ഞിട്ടും അതിൽ തൃപ്തരാകാതിരുന്ന സംഘം ജീവനക്കാരന് നേരെ അസഭ്യവർഷം നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *